'ഓ മനുജാ'; പ്രശാന്ത് പിള്ളയുടെ ഈണത്തില്‍ 'ജിന്നി'ലെ വീഡിയോ സോംഗ്

'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം

o manuja remix djinn video song soubin shahir Sidharth Bharathan

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്ന് എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഓ മനുജാ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ റീമിക്സ് വെര്‍ഷന്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശാന്ത് പിള്ള ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍ ആണ്.

'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു. 

ALSO READ : ഇര്‍ഷാദിനൊപ്പം പുതുമുഖ നായികമാര്‍; ഒമര്‍ ലുലുവിന്‍റെ 'നല്ല സമയം' ടീസര്‍

പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിംനേഷ് തയ്യില്‍, കലാസംവിധാനം ഗോകുല്‍ ദാസ്, അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് ആര്‍ ജി വയനാടന്‍, സംഘട്ടനം മാഫിയ ശശി, ജോളി ബാസ്റ്റിന്‍, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്ത), ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ, പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

Latest Videos
Follow Us:
Download App:
  • android
  • ios