തിരിച്ചുവരവ് കളറാക്കാന്‍ ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'ലെ ഗാനം എത്തി

 നിഷാന്ത് രാംടെകെ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം

Ntikkakoru Premondarnnu song lyric video bhavana Sharafudheen

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ആദില്‍ മൈമൂനത്ത് അഷറഫ് രചന, സംവിധാനം, എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. നിഷാന്ത് രാംടെകെ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പും രശ്മി സതീഷും ചേര്‍ന്ന് ആണ്.

ലണ്ടന്‍ ടാക്കീസിന്‍റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറും രാജേഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അരുണ്‍ റുഷ്ദി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഡീഷണല്‍ സ്ക്രീന്‍പ്ലേ, ഡയലോഗ് വിവേക് ഭരതന്‍, കലാസംവിധാനം മിഥുന്‍ ചാലിശ്ശേരി, സംഗീതം പെയില്‍ മാത്യൂസ്, നിഷാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ്, നൃത്തസംവിധാനം അനഘ- റിഷ്ധാന്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് കുര്യന്‍, പ്രൊജക്റ്റ് കോഡിനേറ്റര്‍ ഷനീം സയീദ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഫിലിപ്പ് ഫ്രാന്‍സിസ്, ക്രിയേറ്റീവ് ഡയറക്ടര്‍ ശബരിദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ് അബു വാണിയംകുളം, സ്റ്റില്‍സ് രോഹിത്ത് കെ സുരേഷ്, പിആര്‍ ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്യൂണിക്കേഷന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്സ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് മഹിന്‍ഷാദ് എന്‍ വൈ, ഷാമില്‍ പി എം.

ALSO READ : 'ആദ്യാവസാനം ത്രില്ലടിപ്പിച്ചു'; 'കൂമനെ'ക്കുറിച്ച് ഷാജി കൈലാസ്

കന്നഡ സിനിമയില്‍ സജീവമായ ഭാവനയുടേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രം തിലക് സംവിധാനം ചെയ്‍ത ഗോവിന്ദ ഗോവിന്ദ ആണ്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സുമന്ദ് ശൈലേന്ദ്രയാണ് നായകന്‍.

Latest Videos
Follow Us:
Download App:
  • android
  • ios