Asianet News MalayalamAsianet News Malayalam

ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" ഗാനം പുറത്തിറങ്ങി; അങ്കിതിന്‍റെ സംഗീതത്തില്‍ രഘുനാഥ് പലേരിയുടെ വരികൾ

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 'ഒരു കട്ടിൽ ഒരു മുറി' എന്ന ചിത്രത്തിലെ 'നെഞ്ചിലെ' എന്ന ഗാനം റിലീസ് ചെയ്തു. രഘുനാഥ് പലേരി വരികൾ എഴുതി അങ്കിത് മേനോൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് രവി.ജി. ആണ്.

Nenjile Video Song Oru Kattil Oru Muri Raghunath Paleri lyrics Ankit Menon music
Author
First Published Oct 8, 2024, 4:23 PM IST | Last Updated Oct 8, 2024, 4:24 PM IST

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ് പലേരി വരികൾ എഴുതിയ ഗാനത്തിന് സംഗീതം പകർന്നത് അങ്കിത് മേനോനാണ്. ഗാനം ആലപിച്ചിരിക്കുന്നത് രവി.ജി.  സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തിന്റെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായമാണ് നൽകുന്നത്. ഇതിനോടൊപ്പമാണ് തിയറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടത് .

കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി.രഘുനാഥ് പലേരി വർഷങ്ങൾക്ക് ശേഷം തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും ഒരു കട്ടിൽ ഒരു മുറിയ്ക്ക് ഉണ്ട് . പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.

ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അരക്ഷിതത്വവും ഏകാന്തതയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.

രഘുനാഥ് പലേരിയും, അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം- എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്-മനോജ് സി. എസ്. , കലാസംവിധാനം- അരുണ്‍ ജോസ്, മേക്കപ്പ്-അമല്‍ കുമാര്‍, സംഗീത സംവിധാനം-അങ്കിത് മേനോന്‍, വര്‍ക്കി, ആലാപനം- രവി ജി, നാരായണി ഗോപന്‍ പശ്ചാത്തല സംഗീതം-വര്‍ക്കി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, മിക്‌സിങ്-വിപിന്‍. വി. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍-നിസ്സാര്‍ റഹ്‌മത്ത്,കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല സ്റ്റില്‍സ്: ഷാജി നാഥന്‍, സ്റ്റണ്ട്-കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍സ്-അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ- ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്-റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി, എ.കെ രജിലേഷ്, ഡിസൈന്‍സ്-തോട്ട് സ്റ്റേഷന്‍,പി ആര്‍ ഒ-എ എസ് ദിനേശ്, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

വില്ലത്തി റോളില്‍ നിന്നും ജീവിതത്തിലെ റോളിലേക്ക് ഹരിത; വിവാഹ ശേഷമുള്ള ആദ്യ യാത്ര

വർഷങ്ങൾക്ക് ശേഷം തിയറ്ററുകൾ നിറയ്ക്കാൻ രഘുനാഥ് പലേരിയുടെ രചന; ഒരു കട്ടിൽ ഒരു മുറി നാളെ മുതൽ

 

Latest Videos
Follow Us:
Download App:
  • android
  • ios