Aaraattu Song : നെയ്യാറ്റിൻകര ഗോപനും കുടുംബവും; 'ആറാട്ട്' വീഡിയോ സോംഗ്
ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.
മോഹൻലാലിന്റെ(Mohanlal) ആറാട്ട്(Aaraattu) മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പഴയ മാസ് മോഹൻലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ പ്രശംസയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
'നീഹാരം പൊഴിയും വഴിയിൽ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറാണ്. ഹരിനാരായണൻ ബികെയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. ഗാനത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ കുടുംബത്തെയാണ് ഗാനത്തിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 50 ലക്ഷത്തോളവും. അങ്ങനെ ആറാട്ടിന്‍റെ റിലീസ് ദിന ഇന്ത്യന്‍ കളക്ഷന്‍ 4 കോടിയാണെന്നാണ് അവരുടെ വിലയിരുത്തല്‍. മലയാളത്തിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും മികച്ച ഓപണിംഗ് ആണിത്. പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം നേടിയതിനേക്കാള്‍ ഉയര്‍ന്ന ഓപണിംഗ് ആണ് ആറാട്ട് നേടിയത്.
Read Also: 'ഭീഷ്‍മ'യ്ക്കു പിന്നാലെ തെലുങ്കിലും ഹിറ്റിന് മമ്മൂട്ടി; 'ഏജന്‍റ്' റിലീസ് തീയതി
വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ആറാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ആഗോള തലത്തില്‍ 2700 സ്ക്രീനുകളിലാണ് റിലീസ് എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. റിലീസ് ദിനം വൈകിട്ട് ജിസിസിയില്‍ മാത്രം ആയിരം പ്രദര്‍ശനങ്ങളാണ് നടന്നത്. 150 കേന്ദ്രങ്ങളിലെ 450 സ്ക്രീനുകളിലായി ആയിരുന്നു ഇത്.
'ഒടിയനോടുള്ള പ്രേക്ഷകരുടെ സ്നേഹം'; ഉദാഹരണം പങ്കുവച്ച് വി എ ശ്രീകുമാര്‍
സമീപ വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്‍റേതായി (Mohanlal) ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് സൃഷ്ടിച്ച് എത്തിയ ചിത്രമായിരുന്നു ഒടിയന്‍ (Odiyan). പരസ്യചിത്ര സംവിധായകനായിരുന്ന വി എ ശ്രീകുമാറിന്‍റെ (VA Shrikumar) കന്നി സംവിധാന സംരംഭം. ഫാന്‍സ് ഷോകളിലും ഇനിഷ്യല്‍ കളക്ഷനിലുമൊക്കെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്ന ചിത്രത്തിന് പക്ഷേ സമ്മിശ്ര അഭിപ്രായങ്ങളാണ് ആദ്യദിനം മുതല്‍ ലഭിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം ആഴ്ചകള്‍ പ്രദര്‍ശിപ്പിക്കുകയും സാമ്പത്തികവിജയം നേടുകയും ചെയ്‍തു. ഇപ്പോഴും മോഹന്‍ലാലിന്‍റെ സമീപകാല ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന ചിത്രമാണിത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തോടുള്ള താല്‍പര്യം ചൂണ്ടിക്കാട്ടുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍. പാലക്കാട്ടെ തന്‍റെ ഓഫീസിനു മുന്നിലുള്ള ഒടിയന്‍ ശില്‍പങ്ങളുടെ അടുത്തുനിന്ന് ചിത്രമെടുക്കാനെത്തിയ നവദമ്പതികളെക്കുറിച്ചാണ് അത്. സിനിമയുടെ റിലീസിംഗ് സമയത്ത് പ്രൊമോഷനുവേണ്ടി തിയറ്ററുകളില്‍ സ്ഥാപിച്ചിരുന്ന ശില്‍പങ്ങളില്‍ രണ്ടെണ്ണമാണ് ഓഫീസിനു മുന്നില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോഴും ഇതിനൊപ്പം നിന്ന് സ്വന്തം ചിത്രം എടുക്കാനായി നിരവധി പേരാണ് എത്താറുള്ളതെന്ന് ശ്രീകുമാര്‍ പറയുന്നു.
വി എ ശ്രീകുമാറിന്‍റെ കുറിപ്പ്
പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രൊമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദം ഓഫീസിലെ സുഹൃത്തുക്കളും ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി.