Jack N' Jill Song : 'എങ്ങനൊക്കെ അങ്ങനൊക്കെ'; 'ജാക്ക് ആന്‍ഡ് ജില്ലി'ലെ മറ്റൊരു ക്യൂട്ട് ഗാനമെത്തി

മെയ് 20ന് ചിത്രം തിയറ്ററുകളിൽ എത്തും. 

manju warrier movie Jack N Jill lyric video

ന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ജാക്ക് ആൻഡ് ജില്ലി'ന്റെ(Jack N Jill ) ലിറിക്കൽ വീഡിയോ എത്തി. 'എങ്ങനൊക്കെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് റാം സുരേന്ദറും ശ്രീ നന്ദയും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് റാം സുരേന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ ഹിറ്റ് ​ഗാനമായ കിം കിം കിമ്മിന് ശേഷമെത്തുന്ന മറ്റൊരു ക്യൂട്ട് ​ഗാനമെന്നാണ് പ്രേക്ഷകർ  പാട്ടിനെ കുറിച്ച് പറയുന്നത്. 

മെയ് 20ന് ചിത്രം തിയറ്ററുകളിൽ എത്തും. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുണ്ട്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആൻഡ്  ജില്ലെന്ന് ഉറപ്പു നൽകുന്നതാണ് അടുത്തിടെ പുറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. 

തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവിന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ് രാജീവ്‌, മഹേഷ്‌ ഐയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്എം, അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ,  പ്രൊഡക്ഷൻ കൺട്രോളർ: അലക്സ്‌ ഇ കുര്യൻ, ആർട്ട്‌ ഡയറക്ടർ: അജയൻ ചാലിശ്ശേരി, എഡിറ്റർ: രഞ്ജിത് ടച്ച്‌ റിവർ, വിഎഫ്എക്സ് ഡയറക്ടർ & ക്രീയേറ്റീവ് ഹെഡ്: ഫൈസൽ, സൗണ്ട് ഡിസൈൻ: വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ് :ബിജിത്ത് ധർമടം, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: വാഴൂർ ജോസ്, ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്.

 മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്- വീഡിയോ

രോ ദിവസം കഴിയുന്തോറും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും (Uma Thomas) എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും (Joe Joseph)  ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കണ്ട് വോട്ട് തേടുകയാണ് ഉമ തോമസ്. 

എറണാകുളം എം പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് നേടിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. മഹാരാജാസിലെ പഠന കാലം മുതൽ പി.ടി.തോമസുമായും ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. നടൻ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.

അതേസമയം, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്‍റെ പേരിനാണ് മുൻതൂക്കം. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. ആം ആദ്മി- ട്വന്‍റി ട്വന്‍റി സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതിലും തീരുമാനം ആയിട്ടില്ല. ഇന്ന് ഇക്കാര്യത്തിലും അന്തിമ തീരുമാനം വരാനാണ് സാധ്യത.

Latest Videos
Follow Us:
Download App:
  • android
  • ios