ലേഡി ഗാഗയുടെ നായ സൂക്ഷിപ്പുകാരനെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍‌ഷം തടവ് ശിക്ഷ

കഴിഞ്ഞ വര്‍ഷമായിരുന്നു ലേഡി ഗാഗയുടെ ഫ്രെഞ്ച് ബുള്‍ഡോഗുകളെ മോഷ്ടിക്കാന്‍ ശ്രമം നടന്നത്. ആയിരക്കണക്കിന് ഡോളര്‍ വിലവരുന്നവയായിരുന്നു ലേഡി ഗാഗയുടെ അരുമ നായ്ക്കള്‍.

man who shot and wounded Lady Gaga's dog walker while stealing her French bulldogs   sentenced to 21 years in prison

പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞ ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ സംരക്ഷിക്കുന്നയാളെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ. ലേഡി ഗാഗയുടെ വളര്‍ത്തുനായ്ക്കളെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷമായിരുന്നു ലേഡി ഗാഗയുടെ ഫ്രെഞ്ച് ബുള്‍ഡോഗുകളെ മോഷ്ടിക്കാന്‍ ശ്രമം നടന്നത്. ആയിരക്കണക്കിന് ഡോളര്‍ വിലവരുന്നവയായിരുന്നു ലേഡി ഗാഗയുടെ അരുമ നായ്ക്കള്‍. തിങ്കളാഴ്ചയാണ് ജെയിംസ് ഹവാര്‍ഡ് ജാക്സന്‍ എന്നയാള്‍ക്ക് ശിക്ഷ വിധിച്ചത്. എന്നാല്‍ നായക്കള്‍ പ്രശസ്ത ഗായികയുടേത് ആണെന്നതല്ല മോഷ്ടാക്കളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. വന്‍ മൂല്യമുള്ള ഫ്രെഞ്ച് ബുള്‍ ഡോഗ് ബ്രീഡാണ് ഇവയെന്നതായിരുന്നു മോഷ്ടാക്കളെ പ്രലോഭിച്ചതെന്നാണ് കണ്ടെത്തല്‍. 

നായ്ക്കള്‍ ലേഡി ഗാഗയുടേതാണെന്ന് പിടിക്കപ്പെടുമ്പോഴാണ് മോഷ്ടാക്കള്‍ തിരിച്ചറിഞ്ഞതെന്നാണ് സൂചന. അക്രമാസക്തമായ കവര്‍ച്ചയ്ക്കും അനന്തര ഫലങ്ങള്‍ക്കുമാണ് ജെയിംസ് ഹോവാര്‍ഡ് ജാക്സണ്‍ അടക്കമുള്ള 4 പേര്‍ കാരണമായതെന്നാണ് ലോസ് ആഞ്ചലസ് കൌണ്ടി ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് നിരീക്ഷിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളില്‍ എതിര്‍വാദത്തിനില്ലെന്ന് ജെയിംസ് ഹോവാര്‍ഡ് ജാക്സണ്‍ വിശദമാക്കി. തിങ്കളാഴ്ച കോടതിയില്‍ ഇയാളെ പ്രതിനിധീകരിച്ചത് ആരാണെന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. ലേഡി ഗാഗയുടെ വളര്‍ത്തുനായയെ സംരക്ഷിച്ചിരുന്ന റയാന്‍ ഫിസ്ച്ചറിന്  മോഷണ ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.  നായകളെ വൈകുന്നേരം പുറത്ത് കൊണ്ട് പോവുന്നതിനിടെയാണ് റയാന് മോഷണ ശ്രമം നേരിടേണ്ടി വന്നത്. ഏഷ്യ, കോജി, ഗുസ്താവ് എന്നീ പേരുകളില്‍ ഫ്രഞ്ച്  ബുള്‍ഡോഗ് ഇനത്തിലുള്ളവയാണ് ലേഡി ഗാഗയുടെ നായ്ക്കള്‍. റയാനെ മര്‍ദ്ദിച്ച് അവശനാക്കിയ മൂവര്‍ സംഘം കഴുത്ത് ഞെരിച്ച ശേഷമാണ് വെടിയുതിര്‍ത്തത്. 2021 ഫെബ്രുവരി 24ന് ഫ്രെഞ്ച് ബുള്‍ഡോഗുകളെ തിരക്കിയിറങ്ങിയ ജാക്സണ്‍ അടക്കമുള്ളവര്‍ക്ക് മുന്നിലേക്കാണ് റയാന്‍ നായകളുമായി എത്തിയത്. 

റയാനെതിരെ വെടിയുതിര്‍ത്തത് ജാക്സണായിരുന്നു. കോജി, ഗുസ്താവ് എന്നീ നായ്ക്കളെ ഇവര്‍ അപഹരിക്കുകയും ചെയ്തിരുന്നു. റയാന്‍റെ നെഞ്ചിലാണ് വെടിയേറ്റത്. വെടിവയ്പിന് പിന്നാലെ റയാന്‍റെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കിയിരുന്നു. മോഷണത്തിന് പിന്നാലെ ദിവസങ്ങള്‍ കഴിഞ്ഞ് ഇവയെ മോഷ്ടിച്ചവരില്‍ ഒരാളായ ജെന്നിഫര്‍ മക്ബ്രൈഡ് നായകളെ തിരിച്ച് നല്‍കിയിരുന്നു. ചോദ്യങ്ങളൊന്നും ചോദിക്കാതെ 5 ലക്ഷം ഡോളറാണ് നായയെ തിരികെ എത്തിച്ചാല്‍ പ്രതിഫലമായി ലേഡി ഗാഗ വാഗ്ദാനം ചെയ്തിരുന്നത്. കൊലപാതക ശ്രമം, മോഷണം, ആക്രമണം, തോക്ക് ഉപയോഗിച്ചുള്ള ആക്രമണം, ഗൂഡാലോചന കുറ്റങ്ങളാണ് ജാസ്കനെതിരെ ചുമത്തിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യം ക്ലറിക്കല്‍ പിശകിനേ തുടര്‍ന്ന് ജാക്സന്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. അഞ്ച് മാസത്തിന് ശേഷമാണ് പൊലീസ് ഇയാളെ വീണ്ടും പിടികൂടിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios