Bheeshma Parvam : 'ഓൻ മനസ്സിൽ കണ്ടപ്പോൾ ഞാൻ മട്ടാഞ്ചേരിയിൽ കണ്ട്'; 'ഭീഷ്മപർവ്വം' ലിറിക് വീഡിയോ

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. 

mammootty movie Bheeshma parvam  lyric video

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭീഷ്മപർവ്വത്തിലെ(Bheeshma Parvam) ലിറിക്കല്‍ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ബി നൊട്ടോറിയസ് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. തിയറ്ററിൽ നിറഞ്ഞ കയ്യടി നേടിയ പാട്ട് കൂടിയായിരുന്നു ഇത്. അമൽ നീരദാണ് ചിത്രത്തിന്റെ സംവിധാനം. 

123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ അവതരിപ്പിച്ച അജാസ് എന്ന കഥാപാത്രത്തിന്റെ ഡയലോഗിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ശേഷം മമ്മൂട്ടിയുടെ ഡയലോഗുകളുടെ അകമ്പടിയോടെ ഗാനം മുന്നോട്ടു പോകുന്നു. ലിറിക് വീഡിയോ ഇതിനോടകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത സിനിമയുടെ മേക്കിങ്ങ് വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 

റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കള​ക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു.

35-ാം വര്‍ഷത്തിലേക്ക് കടക്കുന്ന യാത്ര; 'സേതുരാമയ്യരെ'ക്കുറിച്ച് കെ മധു

മമ്മൂട്ടിയുടെ (Mammootty) അപ്‍കമിംഗ് പ്രോജക്റ്റുകളില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ് ബ്രെയിന്‍ (CBI 5 The Brain). പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ അല്‍പം വൈകിപ്പിച്ചത് കൊവിഡ് സാഹചര്യം ആയിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഓരോ അപ്ഡേഷനും വലിയ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഫെബ്രുവരി 26ന് ആണ് ചിത്രത്തിന്‍റെ ടൈറ്റില്‍ അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിബിഐ സിരീസും സേതുരാമയ്യര്‍ എന്ന കഥാപാത്രവുമായി 35-ാം വര്‍ഷത്തിലും തുടരുന്ന യാത്രയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ കെ മധു. സേതുരാമയ്യരുടെ ഗെറ്റപ്പിലുള്ള മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കെ മധുവിന്‍റെ കുറിപ്പ്.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ട്രെന്‍ഡ് ആയ മമ്മൂട്ടിക്കും സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തിനും ഞങ്ങളുടെ രചയിതാവ് എസ് എന്‍ സ്വാമിക്കുമൊപ്പം നടത്തിയ ആ യാത്രയെ ഞാന്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. സിബിഐ സിരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ നിങ്ങളിലേക്ക് എത്തിക്കുമ്പോള്‍, ഈ മാസം ഞങ്ങളുടെ ആ യാത്ര 35-ാം വര്‍ഷത്തിലും തുടരുന്നു, കെ മധു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios