വീണ്ടും പിന്നണി ഗായകനായി സുരാജ് വെഞ്ഞാറമൂട്; 'മദനന്‍ റാപ്പ്' മേക്കിംഗ് വീഡിയോ
ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്.
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നര്‍ ആണ്. വിഷു റിലീസ് ആയി ഏപ്രിൽ 14 ന് ചിത്രം തിയറ്ററുകളിൽ എത്തും.
സുരാജ് വെഞ്ഞാറമൂട് ആലപിച്ച ചിത്രത്തിലെ 'മദനൻ റാപ്പ്' എന്ന ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. വീണ്ടും ഒരു സിനിമയ്ക്കായി സുരാജ് വെഞ്ഞാറമൂട് പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ടീസറും ട്രൈലെറും ചർച്ചാവിഷയമായിരുന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രത്തിന്റെ നിർമാണം. ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാസർകോട്, കൂർഗ്, മടികേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ് വിവേക് ഹർഷനുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ക്രിയേറ്റിവ് പ്രൊഡ്യൂസർ: ജെയ് കെ., പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം: ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി ജെ., മേക്കപ്പ്: ആർ.ജി. വയനാടൻ, അസോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു., സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അരപ്പിരി വരയൻ, വാർത്താപ്രചരണം - വൈശാഖ് സി വടക്കേവീട്.
ALSO READ : കഥകളും തിരക്കഥകളും തേടി ഉണ്ണി മുകുന്ദന്‍ ഫിലിംസ്