മലയാളത്തിന്റെ മണിമുത്തിന് 50ാം പിറന്നാൾ; മാഷപ്പ് വീഡിയോയുമായി ലിന്റോ കുര്യന്‍, വൈറൽ
ട്രോള്‍ വീഡിയോകള്‍, മാഷപ്പ് വീഡിയോകള്‍ എന്നിവ സൃഷ്‌ടിക്കുന്ന എഡിറ്റര്‍ ആണ് ലിന്റോ. താരങ്ങളുടെ ജന്മദിനത്തില്‍ സ്പെഷല്‍ മാഷപ്പുകൾ ലിന്റോ ചെയ്യാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയതാരമാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ഇന്നും മലയാളികളുടെ മനസിൽ വിങ്ങലായ് അവശേഷിക്കുകയാണ്. ഇന്ന് മണിയുടെ അമ്പതാം ജന്മദിനമായിരുന്നു. മലയാളികളുടെ സ്വന്തം മണി ചേട്ടന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്കായി മാഷപ്പ് വീഡിയോ ഒരുക്കിയിരിക്കുകയാണ് ലിന്റോ കുര്യന്‍.
മണിയുടെ സിനിമയിലെയും മിമിക്രിയിലെയും ആദ്യ കാലഘട്ടം മുതല്‍ ജീവിതത്തിന്റെ അവസാനം വരെയുള്ള നിമിഷങ്ങളാണ് ലിന്റോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇപ്പോൾ ഏവരെയും കണ്ണീരിലാഴ്ത്തുകയാണ്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ട് പില്‍ക്കാലത്ത് നായകനായി വളർന്ന താരമായിരുന്നു കലാഭവൻ മണി. മാര്‍ച്ച് 6-ന് കൊച്ചി അമൃത ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അദ്ദേഹം വിടപറഞ്ഞത്.
ട്രോള്‍ വീഡിയോകള്‍, മാഷപ്പ് വീഡിയോകള്‍ എന്നിവ സൃഷ്‌ടിക്കുന്ന എഡിറ്റര്‍ ആണ് ലിന്റോ. താരങ്ങളുടെ ജന്മദിനത്തില്‍ സ്പെഷല്‍ മാഷപ്പുകൾ ലിന്റോ ചെയ്യാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്.