വിധു പ്രതാപിന്‍റെ ആലാപനം; 'ക്രൗര്യ'ത്തിലെ വീഡിയോ സോംഗ് എത്തി

അനു കുരിശിങ്കലിന്‍റേതാണ് വരികളും സംഗീതവും. ഈ മാസം തിയറ്ററുകളിലെത്തിയ ചിത്രം

Krouryam malayalam movie song vidhu prathap

പുതുമുഖം സിനോജ് മാക്സ്, ആദി ഷാൻ, അഞ്ചൽ, നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ക്രൗര്യം. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തി. കണ്‍മുനകളില്‍ എന്നാരംഭിക്കുന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സം​ഗീതം പകര്‍ന്നിരിക്കുന്നതും അനു കുരിശിങ്കല്‍ ആണ്. വിധു പ്രതാപ് ആണ് ആലാപനം. 

ആകാശത്തിനും ഭൂമിക്കുമിടയിൽ, മേരെ പ്യാരെ ദേശ്‍വാസിയോം എന്നീ സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സന്ദീപ് അജിത് കുമാർ. ഈ മാസം 18 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, റോഷിൽ പി രഞ്ജിത്ത്, നിസാം ചില്ലു, ഗാവൻ റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാനന്തവാടി ടാക്കീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാൻ നിർവ്വഹിക്കുന്നു. സുരേഷ് ഐശ്വര്യ, ഷംസീർ, കെ ജെ ജേക്കബ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. പ്രദീപ്‌ പണിക്കർ ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതുന്നു. അഖിൽ ജി ബാബു, അനു കുരിശിങ്കൽ എന്നിവരുടെ വരികൾക്ക് അനു കുരിശിങ്കൽ സംഗീതം പകരുന്നു. എഡിറ്റർ ഗ്രേയ്സൺ, ടൈറ്റിൽ സോംഗ്, പശ്ചാത്തല സംഗീതം ഫിഡൽ അശോക്, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ ബൈജു അത്തോളി, പ്രൊജക്റ്റ്‌ ഡിസൈൻ നിസാം ചില്ലു, അഡീഷണൽ സ്ക്രീൻപ്ലേ സന്ദീപ് അജിത് കുമാർ, മേക്കപ്പ് ഷാജി പുൽപള്ളി, ശ്യാം ഭാസി, കല വിനീഷ് കണ്ണൻ, അബി അച്ചൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ അനു കുരിശിങ്കൽ, മെജോ മാത്യു, സ്റ്റിൽസ് ആൻഡ് പബ്ലിസിറ്റി ഡിസൈൻ നിതിൻ കെ ഉദയൻ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : റൊമാന്‍റിക് മെലഡിയുമായി മെജോ ജോസഫ്; 'ഓശാന'യിലെ ഗാനമെത്തി

Latest Videos
Follow Us:
Download App:
  • android
  • ios