പുതുമുഖങ്ങളുടെ 'ഹയ'; മനോഹര ഗാനം എത്തി

സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ തുടങ്ങിയവര്‍ കഥാപാത്രങ്ങള്‍

Koode Lyric Song haya malayalam movie varun sunil santhosh varma

24 പുതുമുഖങ്ങളെ അണിനിരത്തി വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഹയ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കൂടെ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. മസാല കോഫി ബാൻഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അസ്‍ലം അബ്ദുള്‍ മജീദ് ആണ്. 

സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോ ഗണത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കുടുംബനാഥന്റെ വ്യത്യസ്ത റോളിൽ ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയം വളരെ ആഴത്തിൽ പരിശോധിക്കുന്നുണ്ട് ഹയയിൽ. 

ചിത്രത്തിൻ്റെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശംഭു മേനോൻ, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്നു. വരുൺ സുനിലിന്റെ സംഗീത സംവിധാനത്തിൽ മനു മഞ്‌ജിത്, പ്രൊഫ. പി എൻ ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ, സതീഷ് എന്നിവരാണ് മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത്. കെ എസ് ചിത്ര, ജുവൻ ഫെർണാണ്ടസ്, രശ്മി സതീഷ് , വരുൺ സുനിൽ, ബിനു സരിഗ എന്നിവരാണ് മറ്റ് ഗായകർ.

ALSO READ : 'കപ്പേള' തെലുങ്കില്‍; അനിഖയും അര്‍ജുന്‍ ദാസും എത്തുന്ന 'ബുട്ട ബൊമ്മ' ടീസര്‍

ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുഗൻ, പ്രൊഡക്ഷൻ കോഡിനേറ്റര്‍ സണ്ണി തഴുത്തല, ഫിനാൻസ് കൺട്രോളർ മുരളീധരൻ കരിമ്പന, അസോസിയേറ്റ് ഡയറക്ടർ സുഗതൻ, കലാസംവിധാനം സാബുറാം, മേക്കപ്പ് ലിബിൻ മോഹൻ, സ്റ്റിൽസ് അജി മസ്ക്കറ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്ന്‍‍മെന്‍റ് കോർണർ, പി ആർ ഒ- വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Latest Videos
Follow Us:
Download App:
  • android
  • ios