Asianet News MalayalamAsianet News Malayalam

തിയറ്ററുകളിലെത്താന്‍ രണ്ടാഴ്ച; 'സര്‍ഫിറ'യിലെ വീഡിയോ ഗാനം എത്തി

സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക്

khudaya video song from sarfira akshay kumar
Author
First Published Jun 27, 2024, 4:31 PM IST

അക്ഷയ് കുമാര്‍ നായകനാവുന്ന സര്‍ഫിറയിലെ വീഡിയോ ഗാനം പുറത്തെത്തി. ഖുദായ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുന്‍താഷിര്‍ ശുക്ലയാണ്. സൂഹിത് അഭ്യങ്കാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മനോഹര മെലഡിയാണ് ഇത്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ. സൂരറൈ പോട്ര് ഒരുക്കിയ സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. 

പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായിരുന്നു സൂരറൈ പോട്ര്. തിയറ്റര്‍ റിലീസ് ആയിരുന്നില്ല ചിത്രം. മറിച്ച് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ചിത്രം. സര്‍ഫിറ ജൂലൈ 12 ന് തിയറ്ററുകളില്‍ എത്തും. ശാലിനി ഉഷാദേവിയും ചേര്‍ന്നാണ് ഹിന്ദിയില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ സമീപകാലത്ത് ബോക്സ് ഓഫീസില്‍ നേരിടുന്ന പരാജയ തുടര്‍ച്ചയ്ക്ക് സര്‍ഫിറ ഒരു അന്ത്യം കുറിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

ALSO READ : ശ്രീനാഥ് ഭാസി നായകനാവുന്ന 'പൊങ്കാല'; സംവിധാനം എ ബി ബിനില്‍

Latest Videos
Follow Us:
Download App:
  • android
  • ios