Asianet News MalayalamAsianet News Malayalam

'ഇരവിതിലായ്'; 'കഥ ഇന്നുവരെ'യിലെ വീഡിയോ ഗാനം എത്തി

ഈ മാസം 20 ന് തിയറ്ററുകളിലെത്തിയ ചിത്രം

Kadha Innuvare malayalam movie video song biju menon methil devika vishnu mohan
Author
First Published Sep 26, 2024, 10:07 PM IST | Last Updated Sep 26, 2024, 10:07 PM IST

ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ഇരവിതിലായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീത സംവിധായകന്‍ അശ്വിന്‍ ആര്യന്‍. അര്‍വിന്ദ് വേണുഗോപാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഈ മാസം 20 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വ്യത്യസ്തമായ ഒരു പ്രണയ കഥ പറയുന്ന ചിത്രത്തിൽ ബിജു മേനോൻ്റെ ശക്തമായ കഥാപാത്രത്തോടൊപ്പം പ്രശസ്ത നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിഖില വിമലിൻ്റെയും അനുശ്രീയുടെയും കഥാപാത്രങ്ങളും മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയിരിക്കുന്നത്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ ഇന്നുവരെ. മലയാളത്തിൽ ഒരിടവേളയ്ക്കു ശേഷം കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാവുന്ന നല്ലൊരു പ്രണയ ചിത്രമാണ് കഥ ഇന്നു വരെയെന്നാണ് പ്രേക്ഷകാഭിപ്രായം. 

ഹക്കിം ഷാജഹാൻ, അനു മോഹൻ, സിദ്ദിഖ്, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് കഥ ഇന്നുവരെ നിർമ്മിച്ചിരിക്കുന്നത്.

ALSO READ : കാത്തിരിപ്പുകള്‍ക്ക് വിരാമം; 'ഒരു കട്ടില്‍ ഒരു മുറി' റിലീസ് തീയതി പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios