'മലയാളത്തിന്‍റെ എക്കാലത്തെയും ജനപ്രിയഗായകൻ'; ജി വേണുഗോപാലിന് ആശംസയുമായി ജയറാം

വേണുഗോപാലിന് സമ്മാനമായി സുഹൃത്തുക്കള്‍ ഇറക്കിയ സംഗീത ആല്‍ബത്തിനും ജയറാം ആശംസകള്‍ നേര്‍ന്നു. 

jayaram wishes g venugopal

ലയാളത്തിന്റെ അനശ്വര ​ഗായകൻ ജി വേണുഗോപാലിന്‍റെ സംഗീത ജീവിതത്തിന്‍റെ 36-ാം വാർഷിക ദിനത്തില്‍ അദ്ദേഹത്തിന് ആശംസകളുമായി നടന്‍ ജയറാം. തനിക്ക് വേണ്ടി വേണുഗോപാല്‍ ആദ്യമായി പാടിയ 'ഉണരു മീ ഗാനം' എന്ന പാട്ടുമുതലുള്ള 33 വര്‍ഷത്തെ സൗഹൃദമാണ് താരം ഓര്‍ത്തെടുത്തത്. വേണുഗോപാലിന് സമ്മാനമായി സുഹൃത്തുക്കള്‍ ഇറക്കിയ സംഗീത ആല്‍ബത്തിനും ജയറാം ആശംസകള്‍ നേര്‍ന്നു. 

ജയറാമിന്റെ വാക്കുകൾ

നമസ്കാരം, മലയാളത്തിന്‍റെ എക്കാലത്തെയും ജനപ്രിയഗായകന്‍ ജി വേണുഗോപാല്‍. വേണുവിനെ കുറിച്ച് പറയുമ്പോള്‍ ഒരുപാട് കാര്യങ്ങളാണ് എനിക്കുള്ളത്. ഏകദേശം 33 വര്‍ഷത്തെ സൗഹൃദം. ആദ്യമായിട്ട് സിനിമയില്‍ എനിക്കൊരു പാട്ടെന്ന് പറയുന്നത് മൂന്നാം പക്കം എന്ന രണ്ടാമത്തെ സിനിമയിലാണ്. അതെനിക്ക് പാടി തന്നത് വേണുഗോപാലായിരുന്നു. അന്ന് തൊട്ടുള്ള സൗഹൃദം എത്രയോ സിനിമകളില്‍ എത്രയോ നല്ല പാട്ടുകള്‍ വേണു എനിക്ക് പാടി തന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കരിയറില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ സമയത്ത് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ഒരു മ്യൂസിക് ആല്‍ബം 'തിരപോലെ നീയും'. എന്തായാലും അതിന് എന്‍റെയും കുടുംബത്തിന്‍റെയും എല്ലാവിധ ആശംസകളും. ആള്‍ ദ ബെസ്റ്റ് വേണു.

Latest Videos
Follow Us:
Download App:
  • android
  • ios