വിജയ് യേശുദാസിന്‍റെ ആലാപനത്തില്‍ മനോഹര മെലഡി; 'ജവാനും മുല്ലപ്പൂവും' വീഡിയോ ഗാനം

ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍

Jawanum Mullapoovum video song vijay yesudas Sshivada 4 musics

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘു മേനോന്‍ സംവിധാനം ചെയ്‍ത ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ഒന്നു തൊട്ടേ അന്ന് തൊട്ടേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. 4 മ്യൂസിക്സ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്.

2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ജയശ്രി ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ALSO READ : ക്രിസ്‍മസ് സമ്മാനമായി ടൈറ്റില്‍ എത്തും; പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍

ഛായാഗ്രഹണം ഷാൽ സതീഷ്, എഡിറ്റിംഗ് സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ ആർ ഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബാബുരാജ് ഹരിശ്രി, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കാക്കശ്ശേരി, കലാസംവിധാനം അശോകൻ ചെറുവത്തൂർ, സംഗീതം 4 മ്യൂസിക്സ് & മത്തായി സുനിൽ, ഗാനരചന ബി.കെ ഹരിനാരായണൻ & സുരേഷ് കൃഷ്ണൻ, കൊറിയോഗ്രാഫർ അയ്യപ്പദാസ് വി പി, വസ്ത്രാലങ്കാരം ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, പിആർഒ പി ശിവപ്രസാദ്, വിഎഫ്എക്സ് ജിഷ്ണു പി ദേവ്, സ്റ്റിൽസ് ജിതിൻ മധു, ഡിസൈൻസ് മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ജനുവരി റിലീസായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios