'ഒസ്കാര്‍ ഒക്കെ കിട്ടിയത് മുന്‍പ്, ഇപ്പോ ആര് അതൊക്കെ ശ്രദ്ധിക്കുന്നു': തുറന്ന് പറഞ്ഞ് എആര്‍ റഹ്മാന്‍

സിനിമ-സംഗീത ലോകത്ത് മുപ്പത് വർഷത്തിനു ശേഷം, എ.ആർ. റഹ്മാൻ തന്റെ പുതിയ സംരംഭമായ യൂസ്ട്രീം എന്ന വെർച്വൽ പ്രൊഡക്ഷൻ സ്റ്റുഡിയോയെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും വെളിപ്പെടുത്തുന്നു.

I won the Oscars but now who cares: AR Rahman no longer feels the need to prove himself

ചെന്നൈ: സിനിമ ചലച്ചിത്ര ഗാന രംഗത്ത് മുപ്പത് കൊല്ലമായി പുതിയ വഴി വെട്ടി നടന്ന് വന്നയാളാണ് എആര്‍ റഹ്മാന്‍. ഇപ്പോള്‍ ചെന്നൈയില്‍ അടുത്തിടെയാണ് പുതിയ സംരംഭം റഹ്മാന്‍ ആരംഭിച്ചത്. യൂസ്ട്രീം എന്ന വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സ്റ്റുഡിയോയാണ് ഇത്. ഇതിന് പിന്നാലെ തന്‍റെ പുതിയ കാലത്തെ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് റഹ്മാന്‍ ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. 

'തനിക്ക് ഇനി സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്ന്' റഹ്മാൻ അഭിമുഖത്തില്‍ പറഞ്ഞു, 'തനിക്ക് സ്വയം  തൃപ്തിനല്‍കുന്ന പ്രോജക്റ്റുകളുമാണ് താൻ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്.' എന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. അത് ബിഗ് ബജറ്റ് ചിത്രം, നോണ്‍ ഫിലിം പ്രൊജക്ട് എന്ന ഭാഗഭേദം ഇല്ലെന്നും റഹ്മാന്‍ പറയുന്നു. ഞാൻ ഓസ്കാർ നേടി അത് വളരെക്കാലം മുമ്പാണ്, എന്നാൽ ഇപ്പോൾ, ആരാണ് അതൊക്കെ ശ്രദ്ധിക്കുന്നത്? എന്നും റഹ്മാന്‍ ചോദിച്ചു. തലമുറകളെ പ്രചോദിപ്പിക്കുന്ന സംഗീതം ഉണ്ടാക്കുക എന്നതാണ് തന്‍റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും റഹ്മാന്‍ പറഞ്ഞു. 

റഹ്മാന്‍റെ ശാന്തമായ പെരുമാറ്റം ശ്രദ്ധേയമാണ്, അത് ഇപ്പോഴും കാത്തു സൂക്ഷിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന്.  "പ്രായത്തിനനുസരിച്ച്, എന്‍റെ സഹിഷ്ണുത യഥാർത്ഥത്തിൽ കുറഞ്ഞു വരുന്നതായി തോന്നുന്നുവെന്ന്" റഹ്മാന്‍ പറയുന്നു. തന്നെ അലോസരപ്പെടുത്തുന്ന ചില സംവിധായകര്‍ക്കൊപ്പമുള്ള സെല്‍ഫി തന്നെ അലോസരപ്പെടുത്താറുണ്ടെന്ന് റഹ്മാന്‍ പറയുന്നു. അവർ ഒരോ ഭ്രാന്തന്‍ വരികൾ ചേർക്കും, ഞാൻ സ്വയം ചോദിക്കുന്നു: ‘ഇത് സ്റ്റേജിൽ അവതരിപ്പിക്കാൻ കഴിയുന്നതാണോ?’ ഇല്ല എന്നാണ് ഉത്തരമെങ്കിൽ, ഞാൻ അത്തരം അഭ്യര്‍ത്ഥനകള്‍ നിരസിക്കുമെന്നും റഹ്മാന്‍ പറഞ്ഞു. 

സംരംഭകന്‍ ശ്രീധർ സന്താനവുമായി സഹകരിച്ച് ചെന്നൈയിലെ എആർആർ ഫിലിം സിറ്റിയിൽ അത്യാധുനിക വെർച്വൽ പ്രൊഡക്ഷൻ സ്റ്റുഡിയോയായ യുസ്ട്രീം അടുത്തിടെ റഹ്മാൻ ആരംഭിച്ചിരുന്നു. കലയും സാങ്കേതികവിദ്യയും ഒത്തുചേരുന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചലച്ചിത്രനിർമ്മാണത്തിന്‍റെ ഒരു പുതിയ യുഗത്തിന് യുസ്ട്രീം തുടക്കം കുറിക്കും,” എന്ന് റഹ്മാൻ അഭിപ്രായപ്പെട്ടു.

നിരവധി തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളാണ് റഹ്മാന്‍റതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 2010-ൽ പുറത്തിറങ്ങിയ കൊമരം പുലി എന്ന ചിത്രത്തിന് ശേഷം രാം ചരൺ, ജാൻവി കപൂർ എന്നിവർക്കൊപ്പമുള്ള ബുച്ചി ബാബു സനയുടെ ചിത്രത്തിലൂടെ അദ്ദേഹം തെലുങ്കിലേക്ക് മടങ്ങുകയാണ്. തമിഴിൽ തഗ് ലൈഫ്, ജെനി, കാതലിക്ക നേരമില്ലൈ, മൂൺ വാക്ക്, ആർജെ ബാലാജിക്കൊപ്പം സൂര്യയുടെ അടുത്ത ചിത്രത്തിന് അദ്ദേഹം സംഗീതം നൽകുന്നു.

ധര്‍മ്മ പ്രൊഡക്ഷന്‍റെ 50% ഓഹരി അധര്‍ പൂനവാലയ്ക്ക് വിറ്റ് കരണ്‍ ജോഹര്‍; തുക കേട്ട് ഞെട്ടി ബോളിവുഡ് !

'അടിപൊളി പാര്‍ട്ടി സോംഗ്': കങ്കുവയിലെ 'യോലോ' ഗാനം ഇറങ്ങി, വൈറല്‍ !

Latest Videos
Follow Us:
Download App:
  • android
  • ios