ഗ്രാമി അവാര്‍ഡില്‍ ഗംഭീര നേട്ടം കരസ്ഥമാക്കി 'ശക്തി'; അറിയാം ഉസ്താദ് സക്കീർ ഹുസൈന്‍റെ ബാൻഡിനെ പറ്റി
ശ്രീനിസ് ഡ്രീം, ബെൻഡിംഗ് ദ റൂൾസ്, കരുണ, ഗിരിരാജ് സുധ, മോഹനം, ലാസ് പാൽമാസ് എന്നിവയുൾപ്പെടെ 8 ട്രാക്കുകളാണ് ആൽബത്തിലുള്ളത്.
ലോസ് ഏഞ്ചൽസ്: ഞായറാഴ്ച (ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ) ലോസ് ഏഞ്ചൽസിൽ നടന്ന ഗ്രാമി അവാർഡ് 2024 മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം അവാർഡ് നേടിയത് ശക്തി ബാന്‍റ് ആയിരുന്നു. ശങ്കർ മഹാദേവൻ, ഉസ്താദ് സക്കീർ ഹുസൈൻ, ജോൺ മക്ലാഫ്ലിൻ, താളവാദ്യ വിദഗ്ധൻ വി സെൽവഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ എന്നിവരടങ്ങിയ ഫ്യൂഷൻ ബാൻഡായ ശക്തിയുടെ ദിസ് മൊമെൻ്റ് എന്ന ആൽബമാണ് ഗ്രാമി നേടിയത്.
1973 മുതലുള്ള സംഗീത യാത്രയുടെ കഥ ശക്തി എന്ന പേരിലുള്ള ബാന്‍റിന് പറയാനുണ്ട് എന്നാല്‍ ബാന്‍ഡിന്‍റെ പുതിയ അധ്യായം അരംഭിക്കുന്നത് 2020ലാണ്. മൂന്ന് വർഷത്തിന് ശേഷം ജൂൺ 23, 2023 46 വർഷത്തിനുള്ളിൽ ശക്തി എന്ന പേരിൽ അവരുടെ ആദ്യ ആൽബം, ദിസ് മൊമെൻ്റ് പുറത്തിറക്കി.
എട്ട് പുതിയ കോമ്പോസിഷനുകളും പ്രകടനങ്ങളും ഈ ആല്‍ബത്തില്‍ ഉള്‍പ്പെടുന്നു. ശ്രീനിസ് ഡ്രീം, ബെൻഡിംഗ് ദ റൂൾസ്, കരുണ, ഗിരിരാജ് സുധ, മോഹനം, ലാസ് പാൽമാസ് എന്നിവയുൾപ്പെടെ 8 ട്രാക്കുകളാണ് ആൽബത്തിലുള്ളത്.
ഗ്രാമി വേദിയില്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിച്ചത് ശങ്കര്‍ മഹാദേവനാണ്. ശങ്കര്‍ മഹാദേവന്‍ ഈ നേട്ടത്തിന് ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കുകയും അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇന്ത്യയ്ക്കും നന്ദി പറയുകയും ചെയ്തു.
ഗ്രാമി നേടിയതിന് ശേഷമുള്ള ശക്തി ബാന്‍ഡിന്‍റെ ചിത്രങ്ങള്‍ അവരുടെ
ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടും പങ്കുവെച്ചിട്ടുണ്ടിട്ടുണ്ട്. "മികച്ച ഗ്ലോബൽ ആൽബത്തിനുള്ള ഗ്രാമി ജേതാക്കൾ!" എന്നാണ് ഇതിന് അടിക്കുറിപ്പ്.
പെപ്പെ നായകനായെത്തുന്ന പുതിയ ചിത്രത്തിൽ രാജ് ബി ഷെട്ടിയും !
ധനുഷിന്‍റെ 'ക്യാപ്റ്റന്‍ മില്ലര്‍' ഒടിടി റിലീസാകുന്നു; എവിടെ എപ്പോള്‍ കാണാം.!