വിഷ്‍ണു വിശാലിനൊപ്പം ഐശ്വര്യ ലക്ഷ്‍മി; 'ഗാട്ട ഗുസ്‍തി' വീഡിയോ സോംഗ്

സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്

Gatta Kusthi video song vishnu vishal Aishwarya Lekshmi Justin Prabhakaran

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ഗാട്ട ഗുസ്‍തിയിലെ വീഡിയോ ഗാനം പുറത്തെത്തി. ചല്‍ ചക്ക എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. ഗാനത്തില്‍ തമിഴിനു പുറമെ മലയാളത്തിലും വരികള്‍ ഉണ്ട്. ജസ്റ്റിന്‍ പ്രഭാകരന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. മനോഹരമായ ദൃശ്യഭംഗിയുമുണ്ട് ഗാനരംഗങ്ങളുടെ ഫ്രെയിമുകള്‍ക്ക്.

സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചെല്ല അയ്യാവുവാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും, ആര്‍ ടി ടീം വര്‍ക്സ്, വി വി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍, എഡിറ്റിംഗ് പ്രസന്ന ജി കെ, സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം ഉമേഷ് ജെ കുമാര്‍, സ്റ്റണ്ട് അന്‍പറിവ്, സ്റ്റൈലിസ്റ്റ് വിനോദ് സുന്ദര്‍, വരികള്‍ വിവേക്, നൃത്തസംവിധാനം വൃന്ദ, ദിനേശ്, സാന്‍ഡി, ഡിഐ ലിക്സൊപിക്സല്‍സ്, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ഹരിഹരസുതന്‍, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സബ് ടൈറ്റില്‍സ് സാജിദ് അലി, പബ്ലിസിറ്റി ഡിസൈന്‍ പ്രതൂല്‍ എന്‍ ടി. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം. ഡിസംബര്‍ 2 ന് തമിഴിനൊപ്പം തെലുങ്കിലുമായി തിയറ്ററുകളില്‍ എത്തും.

ALSO READ : റിലീസ് ചെയ്‍തിട്ട് മണിക്കൂറുകള്‍ മാത്രം; 'അവതാര്‍' 2 വ്യാജ പതിപ്പ് ഓണ്‍ലൈനില്‍

വിശാല്‍ നായകനായ ആക്ഷന്‍ (2019) ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രം. പിന്നീട് ജഗമേ തന്തിരം, പുത്തം പുതു കാലൈ വിടിയാതാ (ആന്തോളജി), ഗാര്‍ഗി, ക്യാപ്റ്റന്‍, പൊന്നിയിന്‍ സെല്‍വന്‍ 1 എന്നീ ചിത്രങ്ങളിലും ഐശ്വര്യ എത്തി. ഗാട്ട ഗുസ്തിയിലെ കഥാപാത്രം തമിഴില്‍ മികച്ച ബ്രേക്ക് നല്‍കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Latest Videos
Follow Us:
Download App:
  • android
  • ios