സൗഹൃദത്തിന്‍റെ ആഘോഷവുമായി നിവിനും ടീമും; 'സാറ്റര്‍ഡേ നൈറ്റി'ലെ ഗാനം

കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷന്‍ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം

Friendship Song saturday night nivin pauly rosshan andrrews jakes bejoy

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമാണ് ഇത്. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.  ഇംഗ്ലീഷില്‍ വരികളുള്ള ഗാനത്തിന് ഈണം പകര്‍ന്നതും ആലപിച്ചിരിക്കുന്നതും ജേക്സ് ബിജോയ് ആണ്. വരികള്‍ എഴുതിയിരിക്കുന്നതും ജേക്സ് ബിജോയ്‍യും ഷായും ചേര്‍ന്നാണ്.

കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം റോഷന്‍ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. സ്റ്റാന്‍ലി എന്നാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിങ്ങം ഒന്നിനായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. നവീന്‍ ഭാസ്കറിന്‍റേതാണ് രചന. കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ : 'രാജ രാജ ചോളന്‍റെ കാലത്ത് ഹിന്ദു മതം എന്ന ആശയമില്ല'; വെട്രിമാരന് പിന്തുണയുമായി കമല്‍ ഹാസന്‍

അസ്‌ലം കെ പുരയിൽ ആണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌ കാറ്റലിസ്റ്റ്‌, പിആർഒ ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

Latest Videos
Follow Us:
Download App:
  • android
  • ios