വേറിട്ട കഥാപാത്രമായി സുരാജ്; 'ഇഡി'യിലെ 'നരഭോജി' സോംഗ് എത്തി

ഈ മാസം 20 ന് ചിത്രം തിയറ്ററുകളില്‍

ed extra decent malayalam movie promo song Narabhoji suraj venjaramoodu ankit menon

ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനായി ഡിസംബർ 20 ന് തിയറ്ററുകളിലേക്കെത്തുന്ന ഇ ഡി യുടെ എക്സ്ട്രാ ഡീസന്റ് പ്രൊമോ സോംഗ് റിലീസായി. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തിൽ വൈക്കം വിജയലക്ഷ്മി, തിരുമാലി, അങ്കിത് മേനോൻ എന്നിവരാണ് നരഭോജി എന്ന ഗാനം ആലപിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഗാനം യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി. വിനായക് ശശികുമാറും തിരുമാലിയും ചേർന്നാണ് ചിത്രത്തിന് വരികൾ എഴുതിയിരിക്കുന്നത്. 

സോഷ്യൽ മീഡിയയിൽ തരംഗമായ ഇ ഡി യുടെ ട്രെയ്ലറിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്‌, ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌ എന്ന് അണിയറക്കാര്‍ പറയുന്നു. സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഇ ഡി യിൽ കാഴ്ചവച്ചിരിക്കുന്നതെന്നും അവര്‍ പറയുന്നു. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്, അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്. ഇ.ഡി (എക്സ്ട്രാ ഡീസന്റ്) അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, ഡി ഒ പി ഷാരോൺ ശ്രീനിവാസ്, മ്യൂസിക് അങ്കിത് മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, ആർട്ട് അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുഹൈൽ എം, ലിറിക്‌സ് വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ വിക്കി, കാസ്റ്റിംഗ് ഡയറക്ടർ നവാസ് ഒമർ, സ്റ്റിൽസ് സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേഴ്സ് യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബ്യൂഷന്‍ മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ ആഷിഫ് അലി, അഡ്വർടൈസ്‌മെന്റ് ബ്രിങ്ഫോർത്ത്, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'രുധിരം' കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി ഹൊംബാലെ ഫിലിംസ്

Latest Videos
Follow Us:
Download App:
  • android
  • ios