'ഇതാണ് ജോണ്‍'; ചിയാന്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു 'ധ്രുവനച്ചത്തിര'ത്തിലെ ഗാനം എത്തി
ഗൌതം വസുദേവ് മേനോന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്
സിനിമകള്‍ പ്രഖ്യാപിച്ച സമയത്ത് പുറത്തിറക്കിറങ്ങാത്തതിന്‍റെ പേരില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ ട്രോള്‍ ചെയ്യപ്പെട്ട സംവിധായകന്‍ ഒരുപക്ഷേ ഗൌതം വസുദേവ് മേനോന്‍ ആയിരിക്കും. അതില്‍ത്തന്നെ വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം എന്ന ചിത്രമാണ് ഗൌതം മേനോന് ഈ കുപ്രസിദ്ധി നേടിക്കൊടുത്തത്. ഈ വേനല്‍ക്കാലത്ത് തിയറ്ററുകളിലെത്തുമെന്ന പ്രഖ്യാപനവും അണിയറക്കാര്‍ക്ക് പാലിക്കാന്‍ കഴിയാതെ പോയി. എന്നാല്‍ ചിത്രം ഇനിയും അധികം വൈകില്ലെന്ന് സൂചിപ്പിക്കുന്ന പബ്ലിസിറ്റി മെറ്റീരിയലുകള്‍ ഒന്നിനു പിറകെ ഒന്നായി എത്തുന്നുണ്ട്. അതില്‍ ഏറ്റവും പുതിയത് ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് അത്.
ഹിസ് നെയിം ഈസ് ജോണ്‍ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും പാള്‍ ഡബ്ബ ആണ്. ഹാരിസ് ജയരാജ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗൌതം വസുദേവ് മേനോന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. യുദ്ധ കാണ്ഡം എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ആണ് തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്നത്.
റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്‍കുമാര്‍, സിമ്രാന്‍, വിനായകന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ഛായാഗ്രാഹകരാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. മനോജ് പരമഹംസ, എസ് ആര്‍ കതിര്‍, സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ എന്നിവര്‍. എഡിറ്റിംഗ് ആന്‍റണി. 2016 ല്‍ നിര്‍മ്മാണം ആരംഭിച്ച ചിത്രം ഏഴ് രാജ്യങ്ങളിലായാണ് ചിത്രീകരിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ കവര്‍ ഓപ്പറേറ്റീവ് ആണ് ജോണ്‍ എന്ന വിക്രത്തിന്‍റെ കഥാപാത്രം.
ALSO READ : സഹമത്സരാര്‍ഥിക്ക് കുടിക്കാന്‍ കൊടുത്തത് സോപ്പ് വെള്ളം? ബിഗ് ബോസ് ഒടിടിയില്‍ വിവാദം