Darshana Song| ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത് 'ഹൃദയ'ത്തിലെ പാട്ട്; ഒന്നര ദിവസത്തില്‍ യുട്യൂബില്‍ 3.5 മില്യണ്‍
സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി ഹൃദയത്തിലെ ദര്‍ശന സോംഗ്, യുട്യൂബ് ഹിറ്റ് ചാര്‍ട്ടില്‍
വിനീത് ശ്രീനിവാസന്‍റെ (Vineeth Sreenivasan) സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) നായകനാവുന്ന 'ഹൃദയം' (Hridayam Movie) നിരവധി പ്രത്യേകതകളുള്ള ചിത്രമായാണ് പ്രേക്ഷകര്‍ തുടക്കം മുതലേ മനസിലാക്കിയിരുന്നത്. ഓരോ ഘട്ടത്തില്‍ പുറത്തെത്തിയ അപ്‍ഡേറ്റുകളും ആ കൗതുകത്തെ വര്‍ധിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം ആദ്യ വീഡിയോഗാനം പുറത്തെത്തിയതോടെ പ്രണവ് മോഹന്‍ലാലിന് മികച്ച ബ്രേക്ക് നല്‍കാന്‍ സാധ്യതയുള്ള ചിത്രമായും ഹൃദയം പരിഗണിക്കപ്പെടുന്നു. അതേസമയം അണിയറക്കാര്‍ ആദ്യം പുറത്തുവിട്ടിരിക്കുന്ന 'ദര്‍ശന' സോംഗ് (Darshana Song) യുട്യൂബ് ട്രെന്‍ഡ്‍സ് ലിസ്റ്റില്‍ സംഗീത വിഭാഗത്തില്‍ ഒന്നാമതായി തുടരുകയാണ്.
ഓഡിയോ കാസറ്റിൽ പാട്ടുകളൊരുക്കാൻ 'ഹൃദയം' ടീം; കേവലം നൊസ്റ്റാൾജിയ അല്ലെന്ന് വിനീത് ശ്രീനിവാസൻ
പ്രണവിന്‍റെ നായകയായെത്തുന്ന ദര്‍ശന രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരും ദര്‍ശന എന്നാണ്. നായികയുടെ പേരിലുള്ള നായകന്‍റെ അഭിസംബോധന എന്ന രീതിയിലാണ് ഗാനത്തിന്‍റെ വരികള്‍. ഒരു എന്‍ജിനീയറിംഗ് കോളെജിലെ പ്രണയകഥ എന്ന സൂചന നല്‍കുന്നതുമായിരുന്നു ഗാനം. പാട്ടുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് ഇട്ടാണ് ചിത്രം വരുന്നത്. ആകെ 15 ഗാനങ്ങളാണ് ചിത്രത്തില്‍. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. കല്യാണി പ്രിയദര്‍ശനാണ് മറ്റൊരു പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'ഹൃദയം' സംഗീതമയം; പ്രണവ് നായകനാവുന്ന ചിത്രത്തില്‍ 15 പാട്ടുകളെന്ന് വിനീത് ശ്രീനിവാസന്‍
ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.