രണ്‍വീറിന്‍റെ ക്രിസ്‍മസ് റിലീസ്; 'സര്‍ക്കസ്' വീഡിയോ സോംഗ്

പിരീഡ് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം

Cirkus video song Aashiqui Ranveer Singh pooja hegde Jacqueline fernandez

രണ്‍വീര്‍ സിംഗിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച സര്‍ക്കസ് എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ആഷിഖി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ബാദ്ഷയാണ്. ബാദ്ഷയും അമൃത ഷായും ചേര്‍ന്നാണ് ആലാപനം. 

പിരീഡ് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രണ്‍വീറിനൊപ്പം വലിയ താരനിരയും അണിനിരക്കുന്നുണ്ട്. പൂജ ഹെഡ്ഗെയും ജാക്വലിന്‍ ഫെര്‍ണാണ്ടസുമാണ് നായികമാര്‍. ജോണി ലിവര്‍, സഞ്ജയ് മിശ്ര, വരുണ്‍ ശര്‍മ്മ, സിദ്ധാര്‍ഥ് യാദവ്, മുകേഷ് തിവാരി, വ്രജേഷ് ഹിര്‍ജി, അശ്വിനി കല്‍സേക്കര്‍, മുരളി ശര്‍മ്മ, ടികു ടല്‍സാനിയ, വിജയ് പട്കര്‍, ബ്രിജേന്ദ്ര കല, അനില്‍ ചരണ്‍ജീത്, ഉദയ് ടികേക്കര്‍, അഭിനയ് രാജ് സിംഗ്, സുലഭ്യ ആര്യ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അജയ് ദേവ്ഗണ്‍, ദീപിക പദുകോണ്‍ എന്നിവരുടെ അതിഥിവേഷങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായിരിക്കും.

ALSO READ : രാജ്യത്തെ 22-ാമത് ഐമാക്സ് സ്ക്രീന്‍; കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്ററിന് തിരുവനന്തപുരത്ത് തുടക്കം

ഫര്‍ഹാദ് സാംജി, സഞ്ജിത്ത് ബെദ്രെ, വിധി ഘോഡ്ഗാവോങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വില്യം ഷേക്സ്പിയറുടെ കോമഡി ഓഫ് എറേഴ്സിനെ മുന്‍നിര്‍ത്തി തിരക്കഥ ഒരുക്കിയിരിക്കുന്നത് യൂനസ് സജാവല്‍ ആണ്. രോഹിത് ഷെട്ടി പ്രൊഡക്ഷന്‍സ്, ടി സിരീസ് ഫിലിംസ് എന്നീ ബാനറുകളില്‍ രോഹിത് ഷെട്ടിയും ഭൂഷണ്‍ കുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മലയാളി ഛായാ​ഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിം​ഗ് ബണ്ടി ന​ഗി, സം​ഗീതം ദേവി ശ്രീ പ്രസാദ്, ബാദ്ഷ, ലിജോ ജോര്‍ജ്- ഡിജെ ചേതസ്, റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് വിതരണം. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Latest Videos
Follow Us:
Download App:
  • android
  • ios