'സ്റ്റീഫൻ നെടുമ്പള്ളി'യായി ചിരഞ്ജീവി; ഫൈറ്റുകൾ കോർത്തിണക്കി 'ഗോഡ്‍ ഫാദറി'ലെ പാട്ടെത്തി

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'.

Chiranjeevi movie God Father lyric video

തെലുങ്ക് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഗോഡ്‍ ഫാദറി'ലെ പുതിയ പാട്ടെത്തി. ചിരഞ്ജീവിയുടെ മാസ് ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കിയാണ് ​ഗാനരം​ഗം തയ്യാറാക്കിയിരിക്കുന്നത്. 'നജഭജ' എന്ന് തുടങ്ങുന്ന ​ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ‌ തന്നെ ശ്രദ്ധനേടി കഴിഞ്ഞു. ശ്രീകൃഷ്ണ, പൃഥ്വി ചന്ദ്ര എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ട് തന്നെ ​ഗോഡ് ഫാദറിനായി മലയാളികളും കാത്തിരിക്കുകയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. 

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. സത്യപ്രിയ ജയ്ദേവ് എന്നാണ് നയന്‍താര കഥാപാത്രത്തിന്റെ പേര്. 

വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ട്രോളിന് ഇടയാക്കിയിരുന്നു. ലൂസിഫര്‍ ആയി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിന്‍റെ ടീസര്‍ മോശമാണെന്നാണ് മലയാളികളായ സിനിമാപ്രേമികളുടെ പ്രതികരണം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദിനു പകരം തെലുങ്ക് റീമേക്കില്‍ എത്തുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആണ്.

മയക്കുമരുന്നിന് അടിമകളായവര്‍ സിനിമയില്‍ വേണ്ട, അത്തരക്കാർക്കെതിരെ എന്തുനടപടിയും സ്വീകരിക്കാം: നിര്‍മാതാക്കൾ

Latest Videos
Follow Us:
Download App:
  • android
  • ios