രണ്ട് ദിവസത്തില്‍ 15 കോടി കാഴ്ചകള്‍! യുട്യൂബില്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും ബിടിഎസ്
ആദ്യ 24 മണിക്കൂറില്‍ യുട്യൂബില്‍ അന്ന് ഡൈനമൈറ്റ് നേടിയത് 10 കോടിയിലേറെ കാഴ്ചകള്‍ ആയിരുന്നു. ഇപ്പോഴിതാ പുതിയ മ്യൂസിക് വീഡിയോയിലൂടെ തങ്ങളുടെതന്നെ മുന്‍ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് കെ പോപ്പ് ബോയ് ബാന്‍ഡ് ആയ ബിടിഎസ്
![bts record own record in youtube with butter music video bts record own record in youtube with butter music video](https://static-gi.asianetnews.com/images/01f6bx5wc119rv43xrnw77zezy/befunky-collage--3--jpg_363x203xt.jpg)
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ 'ഡൈനമൈറ്റ്' എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത ബാന്‍ഡ് ആണ് ബിടിഎസ്. ആദ്യ 24 മണിക്കൂറില്‍ യുട്യൂബില്‍ അന്ന് ഡൈനമൈറ്റ് നേടിയത് 10 കോടിയിലേറെ കാഴ്ചകള്‍ ആയിരുന്നു. ഇപ്പോഴിതാ പുതിയ മ്യൂസിക് വീഡിയോയിലൂടെ തങ്ങളുടെതന്നെ മുന്‍ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് കൊറിയന്‍ പോപ്പ് (കെ പോപ്പ്) ബോയ് ബാന്‍ഡ് ആയ ബിടിഎസ്. 21ന് പുറത്തിറങ്ങിയ 'ബട്ടന്‍' എന്ന ഗാനമാണ് റെക്കോര്‍ഡ് കാണികളെ നേടിയത്.
യുട്യൂബ് പ്രീമിയറില്‍ ഒരേസമയം 39 ലക്ഷം പേര്‍ വരെ ഗാനം ആസ്വദിച്ചു. ആ ട്രെന്‍ഡ് ഇപ്പോഴും തുടരുകയാണ്. ആദ്യ 24 മണിക്കൂറില്‍ യുട്യൂബില്‍ നേടിയ കാഴ്ചകളുടെ എണ്ണം 11.2 കോടി ആയിരുന്നെങ്കില്‍ ഇതിനകം ആകെ നേടിയിരിക്കുന്നത് 15.1 കോടി കാഴ്ചകളാണ്. യുട്യൂബ് പ്രീമിയറിലും ആദ്യ 24 മണിക്കൂറ്‍ കാഴ്ചകളിലും നിലവിലെ റെക്കോര്‍ഡ് ആണ് ഇത്. 1.3 മില്യണ്‍ ലൈക്കുകളും 58 ലക്ഷം കമന്‍റുകളും ബിടിഎസിന് വീഡിയോയ്ക്കു താഴെ ലഭിച്ചിട്ടുണ്ട്. 5.6 കോടി സബ്സ്ക്രൈബേഴ്സ് ആണ് ബിടിഎസിന് യുട്യൂബില്‍ ഉള്ളത്.