കർഷക സമരത്തിന് വീര്യം പകർന്ന് മണി ഹെയ്‌സ്‌റ്റിലെ 'ബെല്ലാ ചാവോ' ഗാനത്തിന്റെ പഞ്ചാബി വേർഷൻ
പാട്ടിന്റെ വീഡിയോ ചിത്രീകരണത്തിൽ ഉള്ളതും ദില്ലിയിലെ കർഷക സമരത്തിന്റെ തന്നെ ദൃശ്യങ്ങളാണ്.
കർഷക സമരത്തോട് അനുഭവം പ്രകടിപ്പിച്ചു കൊണ്ട് സുപ്രസിദ്ധ സ്പാനിഷ് വെബ് സീരീസ് ആയ 'ലാ കാസാ ഡെ പാപെൽ' എന്ന 'മണി ഹെയ്‌സ്‌റ്റി'ലെ ബെല്ല ചാവോ എന്ന് തുടങ്ങുന്ന വൈറൽ ഗാനത്തിന്റെ പഞ്ചാബി വെർഷനുമായി ഒരു പാട്ടുകാരൻ രംഗത്തെത്തിയിരിക്കുകയാണ്. പൂജൻ ഷെർഗിൽ എന്ന ഗായകനാണ്, 'ബെല്ല ചാവോ പഞ്ചാബി വേർഷൻ, ഫാം ലോസ് വാപസ് ജാവോ' എന്ന പേരിൽ ഒരു ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
"ഇത് ബെല്ല ചാവോയുടെ മൊഴിമാറ്റമല്ല. ഏതാണ്ട് അതെ ഈണത്തിൽ, പഞ്ചാബിൽ ഒരു ആലാപനം മാത്രമാണ്. ദില്ലി അതിർത്തിയിൽ സമരത്തിലിരിക്കുന്ന പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും, ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിലെയും കര്ഷകരോടുള്ള അനുഭവത്തിന്റെ പ്രകാശനം മാത്രമാണ്" എന്നാണ് പൂജൻ തന്റെ സൃഷ്ടിയെപ്പറ്റി പറഞ്ഞിരിക്കുന്നത്.
പാട്ടിന്റെ വീഡിയോ ചിത്രീകരണത്തിൽ ഉള്ളതും ദില്ലിയിലെ കർഷക സമരത്തിന്റെ തന്നെ ദൃശ്യങ്ങളാണ്. പ്രസ്തുത ഗാനത്തിന്റെ വീഡിയോ കാണാം.