ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ നഞ്ചിയമ്മയുടെ പുതിയ ഗാനം; 'അട്ടപ്പാടി സോംഗ്' പുറത്തെത്തി

മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം

Attapady Song ft Nanjiyamma signature malayalam movie dileep

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ സിഗ്നേച്ചർ എന്ന ചിത്രത്തിനുവേണ്ടി പാടിയ 'അട്ടപ്പാടി സോംഗ്' പുറത്തെത്തി. ദിലീപ് ആണ് ഗാനത്തിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്. ഊര് മൂപ്പൻ തങ്കരാജ് മാഷ് ആണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്. എറണാകുളത്തു വച്ച് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ്‌ പാലോടൻ,  തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ, അരുൺ ഗോപി, സംഗീത സംവിധായകന്‍ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിച്ചതിനുശേഷമാണ് നഞ്ചിയമ്മയും ദിലീപും ചേർന്ന് പാട്ട് റിലീസ് ചെയ്തത്.

കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന സിഗ്നേച്ചർ നവംബർ 18 ന് തിയറ്ററുകളിലേക്ക് എത്തും. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ഈ ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, നിഖിൽ, സുനിൽ, അഖില എന്നിവർക്കൊപ്പം മുപ്പതോളം ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച സിഗ്നേച്ചറിന്റെ കഥ, തിരക്കഥ, സംഭാഷണം ഫാദർ ബാബു തട്ടിൽ സി എം ഐ ആണ് എഴുതിയിരിക്കുന്നത്.

ALSO READ : '35 വര്‍ഷം ജോലിയില്‍ മാത്രമാണ് ശ്രദ്ധിച്ചത്'; അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് ആമിര്‍ ഖാന്‍

ഛായാഗ്രഹണം എസ് ലോവൽ, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, സംഗീതം സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ നിസാർ മുഹമ്മദ്‌, കലാസംവിധാനം അജയ് അമ്പലത്തറ, മേക്കപ്പ് പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, ഗാനരചന സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ് അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ട്സ് റോബിൻ അലക്സ്‌, കളറിസ്റ് ബിലാൽ ബഷീർ, സൗണ്ട് മിക്സിങ് അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈൻ ആന്റണി സ്റ്റീഫൻ. പി ആർ ഒ എ എസ് ദിനേശ്.

Latest Videos
Follow Us:
Download App:
  • android
  • ios