ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു, ഞങ്ങള്‍ ഞെട്ടിപ്പോയി: മകന് സംഭവിച്ച അപടത്തില്‍ പ്രതികരിച്ച് റഹ്മാന്‍
മുംബൈ ഫിലിം സിറ്റിയിൽ വെച്ചായിരുന്നു അപകടം. ക്രെയിനിൽ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങൾ വേദിയിലേക്ക് തകർന്ന് വീഴുകയായിരുന്നു
മുംബൈ: സംഗീത ഇതിഹാസം എആര്‍ റഹ്മാന്‍റെ മകന്‍ ഒരു വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗാനചിത്രീകരണത്തിനിടെ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് എആര്‍ അമീന്‍ രക്ഷപ്പെട്ടത്. അമീൻ ആലപിച്ചുകൊണ്ടിരിക്കുമ്പോൾ വേദിയ്‌ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാരദീപം പൊട്ടി വീഴുകയായിരുന്നു. അമീൻ തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
മുംബൈ ഫിലിം സിറ്റിയിൽ വെച്ചായിരുന്നു അപകടം. ക്രെയിനിൽ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങൾ വേദിയിലേക്ക് തകർന്ന് വീഴുകയായിരുന്നു. ‘ഇന്നിപ്പോൾ സുരക്ഷിതനായി ജീവിച്ചിരിക്കുന്നതിന് ദൈവത്തിനോടും, മാതാപിതാക്കളോ
ടും, കുടുംബത്തോടും നന്ദി പറയുന്നു' - അപകട വാര്‍ത്ത പുറത്ത് വിട്ട് അമീന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ കുറിച്ചു.
സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുകയാണ് എആര്‍ റഹ്മാന്‍. പത്രകുറിപ്പില്‍ റഹ്മാന്‍ പറയുന്നു - “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്റെ മകൻ എആർ അമീനും അവന്‍റെ ടീമും മാരകമായ ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. മുംബൈ ഫിലിം സിറ്റിയിൽ നടന്ന അപകടത്തിന് ശേഷം ദൈവാനുഗ്രഹത്താൽ പരിക്കുകളൊന്നും ഉണ്ടായില്ല. നമ്മുടെ ചലച്ചിത്ര രംഗത്തിന്‍റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് ഇന്ത്യൻ സെറ്റുകളിലും ലൊക്കേഷനുകളിലും ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും നമ്മുക്ക് ഉണ്ടാകേണ്ടതുണ്ട്. ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയി, ഇൻഷുറൻസ് കമ്പനിയുടെയും നിർമ്മാണ കമ്പനിയായ ഗുഡ്‌ഫെല്ലസ് സ്റ്റുഡിയോയുടെയും സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്".
സമാനമായ സംഭവത്തില്‍ അടുത്തിടെ റഹ്മാന്‍ ഏറെ ഗാനങ്ങള്‍ ആലപിച്ച ഗായകന്‍ ബെന്നി ദയാലിന് ഡ്രോണ്‍ തലയ്ക്കിടിച്ച് പരിക്ക് പറ്റിയിരുന്നു. ചെന്നൈയിലെ ഒരു കോളേജില്‍ സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലായിരുന്നു സംഭവം. ബെന്നി ദയാല്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വീഡിയോയില്‍ കാണുന്നത്.
ബെന്നി ദയാല്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ മുതല്‍ ഡ്രോണ്‍ സ്‌റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന്റെ സമീപത്തുകൂടിയായിരുന്നു ഡ്രോണ്‍ പറന്നത് പെട്ടെന്ന് ഡ്രോണ്‍ ബെന്നിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ബെന്നിയെ സഹായിക്കാന്‍ സ്റ്റേജില്‍ ഉള്ളവരും കാണികളും കയറിവരുന്നത് വീഡിയോയില്‍ കാണാം. 'ഉര്‍വശി, ഉര്‍വശി' എന്ന ഗാനമായിരുന്നു ബെന്നി അപകട സമയത്ത് ആലപിച്ചുകൊണ്ടിരുന്നത്.
ബെന്നി ദയാല്‍ പിന്നീട് അപകടത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വിശദീകരിച്ചു. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന കലാകരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ഇദ്ദേഹം വീഡിയോയില്‍ പറയുന്നു. തന്‍റെ കൈയ്യിലും, തലയിലും പരിക്കുണ്ടെന്നും. ഇത് ഭേദമായി വരുന്നെന്നും ബെന്നി ദയാല്‍ പറയുന്നു. ഒപ്പം തന്നെ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും താരം പറയുന്നുണ്ട്.
അമൃതയ്ക്ക് പിന്നാലെ ബാലയെ കാണാൻ ആശുപത്രിയിലെത്തി ഗോപി സുന്ദർ
'ബാല ചേട്ടനെ പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു'; കുടുംബസമേതം ആശുപത്രിയിൽ എത്തി അമൃത