അനുവാദം വാങ്ങി, പ്രതിഫലം നല്‍കിയാണ് മരിച്ച ഗായകരുടെ ശബ്ദം എഐ വഴി പുനസൃഷ്ടിച്ചത് ; വിശദീകരിച്ച് റഹ്മാന്‍

ഇത്തരം ഒരു ടെക്നോളജി ഉപയോഗത്തിനെതിരെ പല ആരാധകരും രംഗത്ത് എത്തിയപ്പോള്‍ ഇതില്‍ വിശദീകരണവുമായി എആർ റഹ്മാൻ  തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 

AR Rahman clarifies using AI to recreate voices of late singers Bamba Bakya, Shahul Hameed vvk

ചെന്നൈ: രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ലാൽ സലാമിലെ തിമിരി യെഴടാ എന്ന ഗാനത്തിന് വേണ്ടി അന്തരിച്ച രണ്ട് ഗായകരായ ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം പുനഃസൃഷ്ടിക്കാൻ സംഗീത സംവിധായകന്‍ എആർ റഹ്മാൻ എഐ സാങ്കേതിക വിദ്യ (ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്) ഉപയോഗിച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു. 

ഇത്തരം ഒരു ടെക്നോളജി ഉപയോഗത്തിനെതിരെ പല ആരാധകരും രംഗത്ത് എത്തിയപ്പോള്‍ ഇതില്‍ വിശദീകരണവുമായി എആർ റഹ്മാൻ  തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 

ഇതിഹാസ ഗായകരുടെ കുടുംബാംഗങ്ങൾ അനുവാദം വാങ്ങിയെന്നും പ്രതിഫലം അവര്‍ക്ക് നല്‍കിയുമാണ്  ബംബ ബക്യ, ഷാഹുൽ ഹമീദ്  എന്നിവരുടെ ശബ്ദം ഉപയോഗിച്ചത് എന്നാണ് ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ വിശദീകരിക്കുന്നത്. 

"ഞങ്ങൾ ഗായകരുടെ കുടുംബാംഗങ്ങളിൽ നിന്ന് അനുവാദം വാങ്ങുകയും അവരുടെ വോയ്‌സ് അൽഗോരിതം ഉപയോഗിച്ചതിന് അർഹമായ പ്രതിഫലം നൽകുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചാൽ അത് ഒരു ഭീഷണിയും ശല്യവുമല്ല" - റഹ്മാന്‍ എക്സ് പോസ്റ്റില്‍ പറയുന്നു. 

ഗായകൻ ബംബ ബക്യ നിരവധി ഗാനങ്ങളിൽ റഹ്മാനുമായി സഹകരിച്ചിട്ടുണ്ട്. 2022 ൽ ഹൃദയാഘാതത്തെ തുടർന്നാണ് ഗായകൻ അന്തരിച്ചത്. ഗായകന്‍ ഷാഹുൽ ഹമീദ് 1997ൽ ചെന്നൈയ്ക്ക് സമീപം വാഹനാപകടത്തിലാണ് മരിച്ചത്. 

അതേ സമയം എഐ ഉപയോഗിക്കുന്ന രീതിയോട് പൂര്‍ണ്ണമായും അനുകൂലമല്ല സോഷ്യല്‍ മീഡിയയുടെ പ്രതികരണം. നിരവധി ഉപയോക്താക്കൾ ഈ രീതി തെറ്റാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ചലച്ചിത്ര ഗാന രംഗത്തേക്ക് വരാനിരിക്കുന്ന പ്രതിഭകൾക്കുള്ള അവസരം ഇത്തരം എഐ കുറയ്ക്കും എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ പലരും ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഗൃഹാതുരത്വം ഉണ്ടാക്കും എന്നാണ് പറയുന്നത്. പക്ഷെ നിലവിലുള്ള ഗാനങ്ങള്‍ പോരെ ഗൃഹാതുരത്വം ഉണര്‍ത്താന്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. 

കനക സിനിമ വിട്ടത് എന്തുകൊണ്ട്; 'മനസ്സിലെ മായാത്ത മുറിവ്' കാരണം വെളിപ്പെടുത്തി സൂപ്പര്‍താരം

പത്മവിഭൂഷൺ കിട്ടിയ ചിരഞ്ജീവിയെ ട്രോളിയതോ രാം ഗോപാല്‍ വര്‍മ്മ? സോഷ്യല്‍ മീഡിയയില്‍ വിവാദം.!

Latest Videos
Follow Us:
Download App:
  • android
  • ios