സാറയുടെയും ആന്റണിയുടെയും നൊമ്പരം പറഞ്ഞ 'ജീവനെ..'; 'മൈക്കി'ലെ വീഡിയോ ഗാനം
സാറ തോമസ് എന്നാണ് അനശ്വര അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്.
അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ മൈക്കിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. 'ജീവനെ..' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹിഷാം അബ്ദുൽ വഹാബ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും നിത്യ മാമ്മനും ചേർന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികൾ.
നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്‍ന്‍മെന്‍റ് ആദ്യമായി നിർമ്മിച്ച മലയാള ചിത്രമാണ് മൈക്ക്. രഞ്ജിത് എന്ന നടന്റെ താരോദയം കൂടിയായിരുന്നു ഈ ചിത്രം. ഓഗസ്റ്റ് 19ന് തിയറ്റുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷക നിരൂപകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. വിഷ്ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്തത്.
സാറ തോമസ് എന്നാണ് അനശ്വര അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്. സമപ്രായക്കാരായ ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹികമായ സ്വതന്ത്ര്യം തനിക്ക് ഇല്ലാതെപോയതില്‍ എപ്പോഴും സങ്കടപ്പെടുന്ന, ആണ്‍കുട്ടികളുള്ള ചങ്ങാതിക്കൂട്ടങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് സാറ. ലിംഗ വേര്‍തിരിവിന്‍റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന സാറ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ഒരുങ്ങുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് മൈക്കിന്റെ പ്രമേയം. ഈ കഥാപാത്രത്തെ മികവുറ്റതാക്കാൻ അനശ്വരയ്ക്ക് സാധിച്ചിരുന്നു.
ആഷിഖ് അക്ബർ അലിയാണ് മൈക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെഞ്ചുറിയാണ് വിതരണം. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിരുന്നു.
വീണ നായർ രാഷ്ട്രീയത്തിലേക്ക്; ശ്രദ്ധനേടി 'മേ ഹൂം മൂസ' പോസ്റ്റർ
ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. മൈക്കിലെ ഒരു ഗാനത്തിന് നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മുംബൈ ആസ്ഥാനമായ ഹിപ് ഹോപ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദ് ആണ്. രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. സോണിയ സാൻഡിയാവോ വസ്ത്രാലങ്കാരവും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്തത്.