'ബിര്‍ള ഗ്രൂപ്പ് തലവന്‍റെ മകള്‍, ഗായിക': അനന്യ ബിര്‍ള ഒടുവില്‍ സംഗീതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു, കാരണം ഇതാണ്
ഗായകൻ അർമാൻ മാലിക്, സാനിയ മിർസ, ബോബി ഡിയോൾ തുടങ്ങി നിരവധി പേർ അനന്യയുടെ തീരുമാനത്തില്‍ ഞെട്ടൽ പ്രകടിപ്പിക്കുകയും അനന്യയ്ക്ക് ആശംസയും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
മുംബൈ: ഗായിക അനന്യ ബിര്‍ള സംഗീത രംഗം ഉപേക്ഷിക്കുന്നു. മെയ് 6 തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അനന്യ തന്‍റെ തീരുമാനം അറിയിച്ചത്. ബിസിനസ്സ് സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് സംഗീത ലോകത്ത് നിന്ന് മാറിനിൽക്കുകയാണെന്നാണ് അനന്യ പ്രഖ്യാപിച്ചത്. ആദിത്യ ബിർള ഗ്രൂപ്പിന്‍റെ തലവനായ കുമാർ മംഗലം ബിർളയുടെ മൂത്ത മകളാണ് അനന്യ.
അനന്യ ബിർള തന്‍റെ തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, നിരവധി സെലിബ്രിറ്റികൾ അവരുടെ തീരുമാനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും ഭാവിയിലേക്ക് ആശംസകൾ നേരുകയും ചെയ്തു. ഇത് കഠിനമായ തീരുമാനമാണെന്നും. എന്നാല്‍ ബിസിനസും സംഗീതവും ബാലന്‍സ് ചെയ്ത് കൊണ്ടുപോയിരുന്ന കാലം കഴിഞ്ഞെന്നും അനന്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. സ്വന്തം ബിസിനസ് ശ്രദ്ധിക്കാനാണ് ഈ മാറ്റം എന്നും അനന്യ പറയുന്നു.
ഗായകൻ അർമാൻ മാലിക്, സാനിയ മിർസ, ബോബി ഡിയോൾ തുടങ്ങി നിരവധി പേർ അനന്യയുടെ തീരുമാനത്തില്‍ ഞെട്ടൽ പ്രകടിപ്പിക്കുകയും അനന്യയ്ക്ക് ആശംസയും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
'ലിവിൻ ദി ലൈഫ് ഇൻ 2016' എന്ന സിംഗിളിലൂടെ അനന്യ ബിർള സംഗീത രംഗത്തേക്ക് എത്തിയത്. ഈ ഗാനം അന്താരാഷ്ട്ര അംഗീകാരം നേടി. സിംഗിളില്‍ പ്ലാറ്റിനം പദവി നേടുന്ന ആദ്യ ഇന്ത്യൻ കലാകാരിയായി അനന്യ മാറി.
അതിനുപുറമെ, അമേരിക്കൻ നാഷണൽ ടോപ്പ് 40 പോപ്പ് റേഡിയോ ഷോയായ സിറിയസ് എക്സ്എം ഹിറ്റ്സിലും ഇവര്‍ ഇടം പിടിച്ചു. അജയ് ദേവ്ഗൺ അഭിനയിച്ച 'രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്ക്നെസ്' എന്ന വെബ് സീരീസിനായി പാടി അനന്യ ബിർളയും 2022-ൽ ഒടിടിയിലും അരങ്ങേറ്റം കുറിച്ചിരുന്നു.
'ചലഞ്ചറായി ബിഗ് ബോസ് കയറ്റിവിട്ടത് ഒന്നൊന്നര മുതലിനെ': വീട്ടിലേക്ക് സാബുമോന്‍റെ മാസ് എന്‍ട്രി
'എനിക്ക് നല്ലൊരു ഫീൽ വരുന്നുണ്ട്, കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു'