ലക്ഷദ്വീപിന്റെ മനോഹാരിതയും പ്രണയവും; ഐഷ സുൽത്താനയുടെ 'ഫ്ലഷ്' ഗാനമെത്തി
ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന 'ഫ്ലഷ്' എന്ന ചിത്രത്തിലെ ഗാനമെത്തി.
ഐഷ സുൽത്താന സംവിധാനം ചെയ്ത 'ഫ്ലഷ്' എന്ന ചിത്രത്തിലെ ഗാനമെത്തി. ലക്ഷദ്വീപിലെ ജസരി ഭാഷയിൽ ഒരുങ്ങിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഫീഖ് കിൽത്താൻ ആണ്. കൈലാസ് മേനോന്റേത് ആണ് സംഗീതം. ലക്ഷദ്വീപിന്റെ മനോഹാരിതയും പ്രണയവും പറയുന്ന ഗാനം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.
ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്ളഷ്, അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്ളഷിന് ലഭിച്ചത്. ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ഒരു ചിത്രമാണ്.
കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഈ ചിത്രത്തില്‍ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നാണ് ഐഷ സുൽത്താന മുൻപ് പറഞ്ഞത്.
അതേസമയം, ദക്ഷിണേന്ത്യന്‍ അഭിനയ ചക്രവര്‍ത്തി ഡോ.വിഷ്ണുവര്‍ദ്ധനന്‍റെ 72-ാം ജന്മദിനത്തോട് അനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ മൂന്ന് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഫ്ളഷിന് ലഭിച്ചിരുന്നു. മികച്ച നവാഗത സംവിധായിക(ഐഷ സുല്‍ത്താന), മികച്ച നിര്‍മ്മാതാവ് (ബീനാ കാസിം), മികച്ച ക്യാമറ മാന്‍ (കെ ജി രതീഷ്) എന്നിവയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്.
'71ൽ അഭിനയകലയെ പുനർനിർവചിക്കുന്ന മമ്മൂക്ക'; മമ്മൂട്ടി കളറാക്കിയ ലൂക്കും മൈക്കിളപ്പനും
നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.