സെൻസേഷണൽ ഹിറ്റായി 'രഞ്ജിതമേ'; 50 മില്യൺ കാഴ്ചക്കാരുമായി 'വരിശ്' ​ഗാനം

തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണ് വരിശ്.

actor vijay movie varisu Ranjithame song cross 50 million views

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വരിശ്'. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ഏതൊരു വിജയ് ചിത്രത്തിലും എന്നപോലെ വരിശിലെ 'രഞ്ജിതമേ' എന്ന ​ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. റിലീസ് ദിനം മുതൽ ശ്രദ്ധനേടിയ ​ഗാനത്തിന് ചുവടുവച്ച് സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ രം​ഗത്തെത്തി. ഭൂരിഭാ​ഗം പേരും വിജയിയുടെ സ്റ്റൈൽ അനുകരിച്ചാണ് ചുവടുവച്ചിരിക്കുന്നത്. ഇപ്പോഴിതാ ലോകമെമ്പാടും സെൻസേഷണൽ ഹിറ്റായിരിക്കുകയാണ് 'രഞ്ജിതമേ' ​ഗാനം. 

റിലീസ് ചെയ്ത് വെറും പതിനൊന്ന് ദിവസം കൊണ്ടാണ് 50 മില്യൺ കാഴ്ചക്കാരെ 'രഞ്ജിതമേ' സ്വന്തമാക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റ് ആണ് ഇത്. പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും യുടൂബ് ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുമുണ്ട് ​ഗാനം. തമന്‍ എസ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. വിവേകിന്‍റേതാണ് വരികള്‍. 50 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയതിന്റെ പ്രത്യേക വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണ് വരിശ്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രവുമാണിത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

'കരിക്കി'ലെ അർജുൻ രത്തൻ വിവാഹിതനായി

Latest Videos
Follow Us:
Download App:
  • android
  • ios