വിനീത് ശ്രീനിവാസന്‍- ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ട്; 'ആനന്ദം പരമാനന്ദ'ത്തിലെ കള്ള് പാട്ടെത്തി

 'തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം അനഘ നാരായണൻ ആണ് നായിക.

actor Sharafudheen Aanandham Paramaanandham movie song

റഫുദ്ദീൻ നായകനായി എത്തുന്ന 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിലെ പാട്ടെത്തി. ഷാന്‍ റഹ്മാന്‍ സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രൻസും പ്രധാന കഥാപാത്രമായി എത്തുന്നു.  'തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം അനഘ നാരായണൻ ആണ് നായിക.

ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജ് ആണ്. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ 'ദിവാകരക്കുറുപ്പ്', വിവാഹം കഴിക്കാനുള്ള സ്വപ്‍നവുമായി ഗൾഫിൽ നിന്നും എത്തുന്ന 'പി പി ഗിരീഷ്' എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി. ഇരുവരും തമ്മിലുള്ള മാനസ്സികാടുപ്പവും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. ഇവർക്കിടയിലൂടെ രസകരമായ പ്രകടനങ്ങൾ കാഴ്ച്ചവക്കുന്ന നിരവധി കഥാപാത്രങ്ങളുടെ സാന്നിദ്ധ്യവും ചിത്രത്തെ ആകർഷകമാക്കുന്നു.

ദിവാകരക്കുറുപ്പിനെ ഇന്ദ്രൻസും, പി പി ഗിരീഷിനെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. അജു വർഗീസിന്റെ 'മുളകിട്ട ഗോപി' ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്‍ണചന്ദ്രൻ , ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്‍ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു. 

സപ്‍തത രംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഒ പി ഉണ്ണികൃഷ്‍ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി എസ് പ്രേമാനന്ദൻ, കെ.മധു എന്നിവരാണ് നിർമ്മാതാക്കൾ. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.വി സാജൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം -അർക്കൻ, മേക്കപ്പ്. പട്ടണം റഷീദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ രാജീവ് ഷെട്ടി. പ്രൊഡക്ഷൻ മാനേജേഴ്‍സ്- ശരത്, അന്ന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. സപ്‍തത തരംഗ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്. ഫോട്ടോ ഹരി തിരുമല.

മസ്തിഷ്കാഘാതം; ഗാനരചയിതാവ് ബീയാര്‍ പ്രസാദ് വെന്‍റിലേറ്ററില്‍, സഹായം തേടി കുടുംബം

Latest Videos
Follow Us:
Download App:
  • android
  • ios