'സിആര്‍ 7' ആരാധകനായി പെപ്പെ; 'ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പ്' സോംഗ്

ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയാണ് ചിത്രം

Aanaparambile World Cup video song antony varghese Jakes Bejoy

ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പ്' എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. പന്തുമായി ദൂരേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് ലക്ഷ്മി, ശ്രീഹരി, അക്ഷിത്, റിച്ചു എന്നിവര്‍ ചേര്‍ന്നാണ്.

ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം ഫുട്‍ബോള്‍ പശ്ചാത്തലമാക്കിയുള്ള ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും. ഫുട്ബോള്‍ വേള്‍ഡ്‍കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്‍റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്‍റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ : 'പത്തൊമ്പതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയില്‍ നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിന്‍റെ കുബുദ്ധി'; വിമര്‍ശനവുമായി വിനയന്‍

അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവരാണ് നിര്‍മ്മാണം. സഹ നിര്‍മ്മാണം ഷോണി സ്റ്റിജോ സെബാസ്റ്റ്യന്‍, ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, പ്രൊജക്റ്റ് കോഡിനേറ്റര്‍ അനൂട്ടന്‍ വര്‍ഗീസ്, അഡീഷണല്‍ സോംഗ് ഹിഷാം അബ്ദുള്‍ വഹാബ്, സൌണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ഥന്‍, സൌണ്ട് മിക്സ് വിഷ്ണു സുജാതന്‍, ഡിഐ കളറിസ്റ്റ് ശ്രിക് വാര്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്.

Latest Videos
Follow Us:
Download App:
  • android
  • ios