'ആകാശത്തല്ല' പല തലമുറയിലെ ഗായകർ, പുതമയാർന്ന കാസ്റ്റിംഗ് ; ഇത് കാല്പനികത നിറഞ്ഞ ഒരു രഞ്ജിൻ രാജ് ഗാനം
യൂ ട്യൂബിൽ ശ്രദ്ധ നേടുന്ന ഈ ഗാനത്തിന് പിന്നിൽ ഒരു പിടി പ്രത്യേകതകൾ ഉണ്ട്...പല തലമുറയിൽ പെട്ട ഗായകർ ആണ് ഈ ഗാനത്തിന് പിന്നണി പാടിയിരിക്കുന്നത്.
കൊച്ചി: രഞ്ജിൻ രാജ് എന്ന സംഗീത സംവിധായകൻ സിനിമ ഗാനാസ്വാദകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങുന്നത് 'ജോസഫ്' എന്ന സിനിമ മുതൽ ആണ്. 'ജോസഫിൽ' തുടങ്ങി ഈ അടുത്ത് വന്ന 'മാളികപ്പുറം' വരെ, ഒരു പിടി ജനപ്രീതി ആർജിച്ച ഗാനങ്ങൾ ചെയ്യാൻ രഞ്ജിന് സാധിച്ചിട്ടുണ്ട്. ഇതേ സംഗീത സംവിധായകന്‍റെ ഏറ്റവും പുതിയ റീലീസ് ആണ് 'കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ' എന്ന ചിത്രത്തിൽ നിന്ന് പുറത്തു വന്നിരിക്കുന്ന 'ആകാശത്തല്ല' എന്ന ഗാനം.
യൂ ട്യൂബിൽ ശ്രദ്ധ നേടുന്ന ഈ ഗാനത്തിന് പിന്നിൽ ഒരു പിടി പ്രത്യേകതകൾ ഉണ്ട്...പല തലമുറയിൽ പെട്ട ഗായകർ ആണ് ഈ ഗാനത്തിന് പിന്നണി പാടിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ വിദ്യാധരൻ മാസ്റ്ററും, ഗാനാലാപനത്തിലും കഴിവ് തെളിയിച്ച നടൻ ഇന്ദ്രജിത്ത് സുകുമാരനും, യുവ ഗായിക ദിവ്യ.എസ്. മേനോനും ചേർന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്....ഈ ഗാനരംഗത്തിൽ പാടി അഭിനയിക്കാനും, നൃത്തം ചെയ്യാനും ഉള്ള അവസരവും ഇന്ദ്രജിത്ത് സുകുമാരന് ലഭിച്ചിട്ടുണ്ട്...
കാല്പനികതയും, കാവ്യ ഭംഗിയും അടങ്ങിയ വരികളിൽ ജീവിതവും, മരണവും, സ്വർഗ്ഗാനുഭവും എല്ലാം കോർത്ത് ഇണക്കി അവതരിപ്പിച്ചിരിക്കുന്നു. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് പല ഹിറ്റ് ഗാനങ്ങൾക്കും വരികൾ ഒരുക്കിയ സന്തോഷ് വർമ്മയാണ്. തിരശീലയിൽ ഒരു പുതുമയാർന്ന കാസ്റ്റിംഗും ഈ ചിത്രത്തിന്റെ പ്രത്യേകതയായി അനുഭവപ്പെടുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, നൈല ഉഷ, ബാബുരാജ്, സരയൂ മോഹൻ, മല്ലിക സുകുമാരൻ, ശാരി, ഹരിശ്രീ അശോകൻ, ബിജു സോപാനം, ശരത് ദാസ്, അൽതാഫ് മനാഫ്, ബാലതാരമായ ആഷ്‌വി എന്നിവരോടൊപ്പം തെന്നിന്ത്യയുടെ മഹാനടൻ പ്രകാശ് രാജും പ്രമുഖ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഗാനത്തിന് ഇണങ്ങുന്ന നൃത്ത ചുവടുകൾ ചിട്ടപ്പെടുത്തിയത് ശ്രീജിത്ത് ഡാൻസിറ്റിയാണ്.
സനൽ. വി. ദേവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, 'പ്രിയൻ ഓട്ടത്തിലാണ്', 'ചതുർമുഖം', 'പുണ്യാളൻ അഗർബത്തീസ്' എന്നി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ അഭയകുമാർ. കെ, അനിൽ കുര്യൻ എന്നിവർ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. 'പ്രിയൻ ഓട്ടത്തിലാണ്' എന്ന ജനപ്രിയ ചിത്രം ഒരുക്കിയ സന്തോഷ് ത്രിവിക്രമൻ ആണ് വൗ സിനിമാസ് എന്ന ബാനറിൽ 'കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ' ഒരുക്കിയിരിക്കുന്നത്.
മീടു ആരോപണം നേരിടുന്ന വൈരമുത്തുവിന് തമിഴ്നാട് സര്‍ക്കാര്‍ ആദരവ്; മീടു ആരോപണം കനക്കുന്നു.!
'വാടിവാസല്‍' വൈകും; സൂര്യ അടുത്ത പടത്തിലേക്ക്