പുരുഷന്മാർക്കുള്ള നാല് മികച്ച ഡയറ്റ് പ്ലാനുകൾ ‌ഏതൊക്കെയാണ്?

ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും പ്രോസ്റ്റേറ്റ് കാൻസർ, കോളൻ ക്യാൻസർ തുടങ്ങിയ ചില രോഗങ്ങളെ അകറ്റാനും സഹായകമാണ്. അതിനാൽ ഭക്ഷണത്തിൽ ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. 

what are the four best diet plans for men

ശരീരഭാരം കുറയ്ക്കാൻ നാം എല്ലാവരും ചെയ്ത് വരുന്ന ഒന്നാണ് ഡയറ്റുകൾ. പുരുഷന്മാരിൽ കൂടുതൽ പേരും ഭാരം കുറയ്ക്കുന്നതിന് പ്രധാനമായി ആ​ശ്രയിക്കുന്നത് ജിമ്മ് തന്നെയാകും. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ കലോറി ആവശ്യമാണ്. കൂടാതെ അവരുടെ ദൈനംദിന കലോറി ആവശ്യകതകൾ അവരുടെ ഉയരം, ഭാരം, പ്രവർത്തന നില എന്നിവയെ ആശ്രയിച്ചിരിക്കും.

ക്യത്യമായി വ്യായാമം ചെയ്യുന്ന പുരുഷന്മാർക്ക് പ്രതിദിനം ഏകദേശം 2,200 മുതൽ 2,800 കലോറി വരെ ശരീരത്തലെത്തേണ്ടതുണ്ട്.  ഈ കലോറികളിൽ ഭൂരിഭാഗവും ആവശ്യമായ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവ അടങ്ങിയ വിവിധ പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും ലഭിക്കുന്നു. 

ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും പ്രോസ്റ്റേറ്റ് കാൻസർ, കോളൻ ക്യാൻസർ തുടങ്ങിയ ചില രോഗങ്ങളെ അകറ്റാനും സഹായകമാണ്. അതിനാൽ ഭക്ഷണത്തിൽ ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. പുരുഷന്മാർക്ക് ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട നാല് ഡയറ്റ് പ്ലാനുകളെ കുറിച്ചാണ് താഴേ പറയുന്നത്...

പുരുഷന്മാർക്കുള്ള നാല് മികച്ച ഡയറ്റ് പ്ലാനുകൾ... 

മെഡിറ്ററേനിയൻ ഡയറ്റ്...

പച്ചക്കറികളും പഴങ്ങളും, പയർവർഗ്ഗങ്ങൾ, പരിപ്പ്, ബീൻസ്, ധാന്യങ്ങൾ,  മത്സ്യം, അപൂരിത കൊഴുപ്പുകൾ എന്നിവ അടങ്ങിയതാണ് മെഡിറ്ററേനിയൻ ഡയറ്റ്. മെഡിറ്ററേനിയൻ ഭക്ഷണക്രമം പുരുഷന്മാർക്ക് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. മെഡിറ്ററേനിയൻ ഡയറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. 

പാലിയോ ഡയറ്റ്...

പ്രാചീന മനുഷ്യർ കഴിച്ചതിന് സമാനമായ ഭക്ഷണ പദ്ധതിയാണ് പാലിയോ ഡയറ്റ്. കലോറി കുറയ്ക്കാതെ തന്നെ ശരീരഭാരം ഗണ്യമായി കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഈ ഭക്ഷണക്രമം സഹായകരമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ലോ കാർബ് ഡയറ്റ്...

അന്നജം കുറഞ്ഞ ഭക്ഷണക്രമമാണ് മറ്റൊരു ഡയറ്റ് പ്ലാൻ. നല്ല കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. 

DASH ഡയറ്റ്...

ഡാഷ് ഡയറ്റ് പ്രധാനമായും ദൈനംദിന ഭക്ഷണശീലത്തിലെ ഉപ്പിൻ്റെ അളവ് കുറയ്ക്കുന്നു. നമ്മൾ കഴിക്കുന്ന മിക്കവാറും ഭക്ഷണങ്ങളിലെല്ലാം സോഡിയം അടങ്ങിയിട്ടുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, പരിപ്പ്, ബീൻസ് എന്നിവ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആണ് പ്രധാനമായും ഡാഷ് ഡയറ്റിൽ ഉൾപ്പെടുന്നത്. 

ശരീരം ഫിറ്റായിരിക്കാൻ വീട്ടിൽ ചെയ്യേണ്ട അഞ്ച് കാലിസ്‌തെനിക് വർക്കൗട്ടുകൾ ?

 

Latest Videos
Follow Us:
Download App:
  • android
  • ios