ദിവസവും 40 തവണ പുഷ് അപ്പ് ചെയ്യൂ; അറിയാം ഈ കാലിസ്‌തെനിക് വർക്കൗട്ടിന്‍റെ ഗുണങ്ങള്‍...

ഉപകരണങ്ങളുടെ സഹായം ഇല്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്നവയാണ്  കാലിസ്‌തെനിക് വ്യായാമങ്ങള്‍. അതില്‍ ഉള്‍‌പ്പെടുന്ന ഒന്നാണ് പുഷ് അപ്പ്. പുഷപ്പ് തന്നെ പലതരത്തിലുണ്ട്.

health benefits of a Calisthenics Exercise push up

ശരീരം ഫിറ്റായും ആരോ​ഗ്യത്തോടെയുമിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ പലര്‍ക്കും ജിമ്മില്‍ പോകാന്‍ മടിയാണ്. അത്തരക്കാര്‍ക്ക് ചെയ്യാവുന്ന ഒന്നാണ് കാലിസ്‌തെനിക്‌സ് വർക്കൗട്ടുകൾ. ഉപകരണങ്ങളുടെ സഹായം ഇല്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്നവയാണ്  കാലിസ്‌തെനിക് വ്യായാമങ്ങള്‍. അതില്‍ ഉള്‍‌പ്പെടുന്ന ഒന്നാണ് പുഷ് അപ്പ്. പുഷപ്പ് തന്നെ പലതരത്തിലുണ്ട്. സ്റ്റാന്റ്അപ്പ് പുഷ് അപ്പ്, വൈഡ് പുഷ് അപ്പ്, നാരോ പുഷ് അപ്പ്, ഫോര്‍വാര്‍ഡ് പുഷ് അപ്പ്, ബാക്ക് വാര്‍ഡ് പുഷ് അപ്പ് അങ്ങനെ പല വിധമാണ്. ഇവ ഏതായാലും ഒരു ഫുള്‍ വര്‍ക്കൗട്ട് ചെയ്ത ഇഫക്ട് ആണ് ഇവയ്ക്കുള്ളത്. 

പുഷ്അപ് ചെയ്യുമ്പോൾ കൈപ്പത്തികൾ തറയിൽ തോളകലത്തിൽ നന്നായി അമർത്തിവെച്ചാണ് ചെയ്യേണ്ടത്. യറിന്റെ ഭാഗവും അരക്കെട്ടും ഉൾപ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗം നേർരേഖയിലായിരിക്കാനും ശ്രദ്ധിക്കണം. ദിവസവും 40 തവണ പുഷ് അപ്പ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ദിവസവും  പുഷ് അപ്പ് ചെയ്യുന്നത് നമ്മുടെ  കാര്‍ഡിയോ വസ്‌കുലര്‍ സ്‌ട്രെംഗ്ത്ത് കൂട്ടാന്‍ സഹായിക്കും. ഹൃദയത്തിനും ശ്വാസകോശത്തിനും ഇത് ഗുണം ചെയ്യും. അതിനാല്‍ ദിവസവും കുറഞ്ഞത്  40 തവണ എങ്കിലും പുഷ് അപ്പ് ചെയ്യാം. 

രണ്ട്... 

മസിൽസ് നല്ല സ്‌ട്രെംഗ്ത്തൻ ആകാനും മസില്‍സ് ടോണ്‍ കൂട്ടുവാനും പുഷ് അപ്പ് ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ച് കൈകളുടെ മസില്‍സ് നല്ല സ്‌ട്രെംഗ്ത്തൻ ആകാന്‍ ദിവസവും പുഷ് അപ്പ് ചെയ്യാം. 

മൂന്ന്... 

നമ്മളുടെ ഷോള്‍ഡറിന് ചുറ്റുുമിള്ള മസില്‍സ് കൂടാനും പുഷ് അപ്പ് ചെയ്യുന്നത് നല്ലതാണ്.  ദിവസേന പുഷ് അപ്പ് എടുക്കുന്നവരുടെ ഷോള്‍ഡര്‍ മസില്‍സ് നല്ല സ്‌ട്രെംഗ്ത്തന്‍ ആകുന്നതിനും ഇവ സഹായിക്കും. 

നാല്... 

പുഷ് അപ്പ് ചെയ്യുന്നത് നിങ്ങളുടെ കൈകള്‍ക്കും ഷോള്‍ഡറിനും മാത്രമല്ല, നിങ്ങളുടെ പുറം, വയറ്, ഇടുപ്പ് എന്നിവിടങ്ങളും സ്‌ട്രെംഗ്ത്തന്‍ ആകാന്‍ സഹായിക്കും. 

അഞ്ച്... 

വയറിലെയും ഇടുപ്പിലെയും കൊഴുപ്പിനെ കത്തിക്കാനും ശരീറഭാരം നിയന്ത്രിക്കാനും വയറ്, ഇടുപ്പ് എന്നിവിടങ്ങള്‍ സ്‌ട്രെംഗ്ത്തന്‍ ആകാനും പതിവായി പുഷ് അപ്പ് ചെയ്യാം. 

 

Latest Videos
Follow Us:
Download App:
  • android
  • ios