വേല: സിസ്റ്റത്തിന്‍റെ പോരായ്മകളിലേക്ക് ചോദ്യം ഉയര്‍ത്തുന്ന 'ഗ്രിപ്പിംങ് ത്രില്ലര്‍'
പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസത്തെയും രാത്രിയിലേയും കഥ പറയുന്ന ചിത്രമാണ് വേല. അതിനൊപ്പം അന്ന് പാലക്കാടിന്‍റെ പ്രധാന ഉത്സവമായ വേലയും നടക്കുന്നു.
ഷെയ്ന്‍ നിഗം, സണ്ണി വെയിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ത്രില്ലര്‍ ചിത്രമാണ് വേല. നവാഗതനായ നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രത്തിലെ തിരക്കഥ എം.സജാസ് ഒരുക്കുന്നു. ഹിറ്റ് സംഗീത സംവിധായകൻ സാം സി എസ്സാണ് വേലയുടെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പിന്നിൽ. വളരെ ചെറിയ ഒരു ഇതിവൃത്തത്തെ വളരെ മനോഹരമായ ഒരു ത്രില്ലറാക്കി എങ്ങനെ മാറ്റാം എന്ന അനുവമാണ് വേല പ്രേക്ഷകന് തീയറ്ററില്‍ സമ്മാനിക്കുന്നത്.
പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസത്തെയും രാത്രിയിലേയും കഥ പറയുന്ന ചിത്രമാണ് വേല. അതിനൊപ്പം അന്ന് പാലക്കാടിന്‍റെ പ്രധാന ഉത്സവമായ വേലയും നടക്കുന്നു. അതിനിടയില്‍ മുന്‍ വൈരാഗ്യത്തിലുള്ള ഉല്ലാസ് എന്ന കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനും, മല്ലികാര്‍ജ്ജുനന്‍ എന്ന കുപ്രസിദ്ധനായ പൊലീസുകാരനും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് ചിത്രത്തിന്‍റെ കഥ. എന്നാല്‍ വെറും ഇഗോ സംഘര്‍ഷം എന്നതിനപ്പുറം ചിത്രം പല ലയറായി പല കാര്യങ്ങളും പറഞ്ഞു വയ്ക്കുന്നുണ്ട്.
പൊലീസ് സംവിധാനത്തെ ഉദാഹരണമാക്കിയാണെങ്കിലും കാലങ്ങളായി നമ്മുടെ നാട്ടില്‍ ഉറച്ചുപോയ സംവിധാനങ്ങളും, അവ ചെയ്യുന്ന തിന്മകളും ചിത്രം കാണിക്കാന്‍ ശ്രമിക്കുന്നു. അതിനൊപ്പം ആരു വിചാരിച്ചാലും അതില്‍ എന്ത് മാറ്റം കൊണ്ടുവരാന്‍ കഴിയും എന്ന ചിന്തയും പ്രേക്ഷകര്‍ക്ക് കൈമാറുന്നുണ്ട് ചിത്രം. ഒരു പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനങ്ങളും മറ്റും മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിന്‍റെ അണിയറക്കാര്‍.
പതിവ് പോല യുവ പൊലീസ് ഓഫീസറായ ഉല്ലാസിന്‍റെ വേഷത്തില്‍ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആര്‍ഡിഎക്സിന് ശേഷം ഷെയ്നില്‍ നിന്നും മികച്ചൊരു പ്രകടനം പ്രേക്ഷകര്‍ക്ക് തീയറ്ററില്‍ ലഭിക്കും. എടുത്തു പറയേണ്ട റോള്‍ സണ്ണി വെയിന്‍റെയാണ്. ഇതുവരെ സണ്ണിയെ പ്രേക്ഷകര്‍ ഏതു രീതിയില്‍ ഇതുവരെ കണ്ടിരുന്നോ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് വേലയിലെ മല്ലികാര്‍ജ്ജുനന്‍ എന്ന റോള്‍. ഇത്രയും പക്കയായി ഒരു വില്ലന്‍ വേഷത്തില്‍ സണ്ണിയെ പ്രേക്ഷകന്‍ കണ്ടിട്ടില്ല. അതിന്‍റെ എല്ലാ പുതുമയും ഈ റോളിലുണ്ട്.
സാങ്കേതികമായി ബിജിഎമ്മില്‍ സാം സിഎസ് മികച്ച് നില്‍ക്കുന്നുണ്ട്. വേലയുടെ പാശ്ചത്തലവും ചിത്രത്തിന്‍റെ പിരിമുറുക്കവും വച്ച് തീര്‍ത്തും ബാലന്‍സായി ചിലയിടത്ത് സാം ചിത്രത്തെ സ്വന്തം മുന്നോട്ട് നയിക്കുന്നുണ്ട്. ചിത്രസംയോജനം നിര്‍വഹിച്ച മഹേഷ് ഭുവനേന്ദ്, കലാ സംവിധാനം നടത്തിയ ബിനോയ് തലക്കുളത്തൂർ ഛായാഗ്രഹണം നടത്തിയ സുരേഷ് രാജൻ, സൗണ്ട് ഡിസൈൻ വിക്കി,കിഷൻ എന്നിവരും മികച്ച രീതിയില്‍ ചിത്രത്തില്‍ സംഭാവന ചെയ്തിട്ടുണ്ട്.
സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിലും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസ് വിതരണവും നിർവഹിക്കുന്നു.
സാന്ത്വനം വീട് വന്‍ പ്രതിസന്ധിയില്‍, നെട്ടോട്ടമോടി ബാലേട്ടന്‍: റിവ്യു
കേരള സര്‍ക്കാര്‍ ഫയല്‍ മുതല്‍ ബാബറി വരെ; ഉണ്ണി മുകുന്ദന്‍ ചിത്രം 'നവംബര്‍ 9' പ്രഖ്യാപിച്ചു