വൈറലായ സുമിത്രയ്ക്ക് വച്ചടി വച്ചടി കയറ്റമാണ് : കുടുംബവിളക്ക് റിവ്യു

സുമിത്ര പാടിയ രാജഹംസമേ എന്ന പാട്ടാണ് സുമിത്രയെ പെട്ടന്ന് പോപ്പുലര്‍ ആക്കി മാറ്റിയിരിക്കുന്നത്. നാട്ടുകാരെല്ലാം സംസാരിക്കുന്നത് സുമിത്രയുടെ പാട്ടിനെക്കുറിച്ചാണ്. എത്ര മനോഹരമായ ശബ്ദമാണ്, തങ്ങളുടെ നാടിന്റെതന്നെ അഭിമാനമാണ് സുമിത്ര എന്ന നിലയ്ക്കാണ് ആളുകളുടെ ചര്‍ച്ച നടക്കുന്നത്. 

sumithra become viral get popularity kudumbavilakku serial review vvk

തിരുവനന്തപുരം: സുമിത്രയുടേയും കുടുംബത്തിന്റേയും സ്നേഹബന്ധങ്ങളുടേയും പ്രശ്നങ്ങളുടേയും കഥ പറയുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനുശേഷം, സുമിത്ര നടത്തുന്ന ഒറ്റയാള്‍ പോരാട്ടങ്ങളും മറ്റുമാണ് പ്രേക്ഷകര്‍ക്ക് സുമിത്രയോടും, കുടുംബവിളക്കിനോടുമുള്ള സ്നേഹം വളര്‍ത്തിയത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനായാണ് സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് ബന്ധത്തില്‍ നിന്നും ഒഴിഞ്ഞത്. സിദ്ധാര്‍ത്ഥിന്റെ അച്ഛനായ ശിവദാസന്‍ എന്നും സത്യമുള്ള സുമിത്രയുടെ പക്ഷത്തായിരുന്നു. അതുകൊണ്ടുതന്നെയാണ് ശ്രീനിലയം വീട് ശിവദാസന്‍ സുമിത്രയുടെ പേരിലേക്ക് മാറ്റിയെഴുതിക്കൊടുത്തതും. എന്നാല്‍ ശേഷം സുമിത്ര തന്റെ ഉറ്റസുഹൃത്തായിരുന്ന രോഹിത്തിനെ വിവാഹം കഴിക്കുന്നുണ്ട്. അതോടെ തന്നെയാണ് വീടിനെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ കുടുംബവിളക്കില്‍ നടക്കുന്നത്. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി സുമിത്ര വൈറലായിരിക്കുന്നത്.

സുമിത്ര പാടിയ രാജഹംസമേ എന്ന പാട്ടാണ് സുമിത്രയെ പെട്ടന്ന് പോപ്പുലര്‍ ആക്കി മാറ്റിയിരിക്കുന്നത്. നാട്ടുകാരെല്ലാം സംസാരിക്കുന്നത് സുമിത്രയുടെ പാട്ടിനെക്കുറിച്ചാണ്. എത്ര മനോഹരമായ ശബ്ദമാണ്, തങ്ങളുടെ നാടിന്റെതന്നെ അഭിമാനമാണ് സുമിത്ര എന്ന നിലയ്ക്കാണ് ആളുകളുടെ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ വീടിനകത്തുനിന്നും സുമിത്രയ്ക്ക് അത്ര നല്ല സപ്പോര്‍ട്ടല്ല കിട്ടുന്നത്. മിക്കവരും സുമിത്രയോടൊപ്പമാണെങ്കിലും സുമിത്ര ഫേമസ് ആകുന്നത് സഹിക്കാന്‍ പറ്റാത്തവരും കുടുംബത്തിലുണ്ട്. സുമിത്രയെ ഉദ്ഘാടനത്തിന് വിളിക്കാനും, തങ്ങളുടെ പുതിയ സിനിമയില്‍ പാടിക്കാനുമെല്ലാം ആളുകള്‍ ഇപ്പോള്‍ ക്യൂവിലാണ്. അത്തരം സംഭവവികാസങ്ങളാണ് ഇപ്പോള്‍ പരമ്പരയില്‍ നടക്കുന്നത്.

സുമിത്രയുടെ വസ്ത്രവ്യാപാര ശൃംഖലയായ സുമിത്രാസിന്‍റെ വിജയവും, ഒറ്റയ്ക്കുള്ള സുമിത്രയുടെ പോരാട്ടങ്ങളും കണ്ടാണ് തങ്ങളുടെ പുതിയ ഷോപ്പ് ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി ഒു സഹോദരനും സഹോദരിയും ശ്രീനിലയത്തിലെത്തിയത്. വന്ന സ്ത്രീയും ഭര്‍ത്താവില്ലാതെ കഷ്ടത അുഭവിക്കുന്നവളാണെന്ന് അറിഞ്ഞതോടെ ഉദ്ഘാടനത്തിന് എത്താമെന്ന് സുമിത്ര അറിയിക്കുകയാണ്. അതിനിടെയാണ് രോഹിത്തിന്റെ ഫോണിലേക്ക് സിനി പ്രൊഡ്യൂസറുടെ വോയ്‌സ് മെസേജ് വരുന്നത്. മുന്നേയും രോഹിത്തിനെ അയാള്‍ വിളിച്ചിരുന്നു. സിനിമയെപ്പറ്റി സംസാരിക്കുന്നത് സുമിത്രയ്ക്ക് ഇഷ്ടമാകുന്നില്ല. സിനിമയുടെ ലോകത്തേക്ക് പോയാല്‍ വീട്ടിലെ കാര്യങ്ങളും ബിസിനസുമെല്ലാം അവതാളത്തിലാകുമെന്നാണ് സുമിത്ര പറയുന്നത്.

സുമിത്രയ്ക്ക് ശിവദാസന്‍ എഴുതിക്കൊടുത്ത ശ്രീനിലയം വീട് തനിക്കും സഹോദരിക്കും കൂടി അവകാശപ്പെട്ടതാണെന്ന് കാണിച്ച് സിദ്ധാര്‍ത്ഥ് കോടതി വഴി അവകാശസ്ഥാപനത്തിനായി നീങ്ങിയിരുന്നു. അതോടെ ശിവദാസന്‍ മകനായ സിദ്ധാര്‍ത്ഥിനെ വീട്ടില്‍ കയറി തല്ലുകയും ചെയ്തു. എന്നും സിദ്ധാര്‍ത്ഥിനൊപ്പം നില്‍ക്കുന്ന അമ്മയായ സരസ്വതി, തന്റെ മകനെ അച്ഛന്‍ തല്ലാനും നാണം കെടുത്താനുമുള്ള കാരണം സുമിത്രയാണെന്ന് പറഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ആര്‍ക്കും വീടിനൊരു അവകാശവും ഇല്ലെന്നും, അത് തനിക്ക് ശേഷം സുമിത്രയ്ക്കും രോഹിത്തിനും അവകാശപ്പെട്ടതാണെന്നും, അത് സുമിത്ര നന്നായിട്ട് നോക്കുന്നുവെന്ന് രോഹിത്ത് ഉറപ്പ് വരുത്തണമെന്നും ശിവദാസന്‍ പറയുന്നുമുണ്ട്. 

എന്നാല്‍ ശ്രീനിലയം വീടിന്റെ പ്രശ്നം കോടതിയില്‍ എത്തരുതെന്നും, അച്ഛന്‍ ആവശ്യപ്പെട്ടാല്‍ ആര്‍ക്കും താനിത് എഴുതി നല്‍കാമെന്നുമാണ് സുമിത്ര ശിവദാസനോട് പറയുന്നത്. തിരിച്ച് ശിവദാസന്‍ പറയുന്നത് മോള്‍ ഇത് ആര്‍ക്ക് വേണമെങ്കിലും എഴുതിക്കൊടുത്തോളും, പക്ഷെ അതാകും അച്ഛന് ഏറ്റവും വേദന തരുന്ന കാര്യം എന്നാണ്. പലതരം പ്രശ്‌നങ്ങള്‍ക്കിടയിലും സുമിത്രയ്ക്ക് സമൂഹത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. വരും എപ്പിസോഡുകളില്‍ സുമിത്ര ഉന്നതങ്ങളിലേക്ക് എത്തുമോ എന്ന് കണ്ടറിയാം.

പത്ത് കിലോ ഭാരം കുറച്ചതിന്റെ ആഘോഷത്തിൽ നടി നിയ, വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ

വിഷുസ്‌പെഷ്യല്‍ ഡാന്‍സുമായി സേഷ്യല്‍മീഡിയ കയ്യടക്കി കുടുംബവിളക്ക് 'വേദിക'യും മനേഷേട്ടനും

Latest Videos
Follow Us:
Download App:
  • android
  • ios