"നല്ല നിലാവുള്ള രാത്രി": ഒരു രാത്രിയുടെ നിഗൂഢത സമ്മാനിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ അനുഭവം.!
കോളേജ് കാലത്ത് സുഹൃത്തുക്കളായിരുന്ന ഒരുകൂട്ടം പേര്‍ വളരെക്കാലത്തിന് ശേഷം ഷിമോഗയിലെ ഒരു പഴയ ബ്രിട്ടീഷ് ബംഗ്ലാവില്‍ ഒന്നിക്കുകയും, ആ രാത്രി ആ ബംഗ്ലാവില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളുമായി ചിത്രത്തിന്‍റെ കഥ തന്തു.
കൊച്ചി: സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ചു നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്ത ചിത്രമാണ് "നല്ല നിലാവുള്ള രാത്രി". ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കോളേജ് കാലത്ത് സുഹൃത്തുക്കളായിരുന്ന ഒരുകൂട്ടം പേര്‍ വളരെക്കാലത്തിന് ശേഷം ഷിമോഗയിലെ ഒരു പഴയ ബ്രിട്ടീഷ് ബംഗ്ലാവില്‍ ഒന്നിക്കുകയും, ആ രാത്രി ആ ബംഗ്ലാവില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളുമായി ചിത്രത്തിന്‍റെ കഥ തന്തു.
ഒരു രാത്രിയിലേക്ക് കഥ സഞ്ചരിക്കുമ്പോള്‍ ആരൊക്കെയാണ് ആ രാത്രിയിലേക്ക് കടന്നുവരുന്നവര്‍ എന്ന് കൃത്യമായ ഒരു പാശ്ചത്തലം പ്രേക്ഷകന് നല്‍കിയാണ് കഥാഗതി മുന്നോട്ട് പോകുന്നത്. ഷിമോഗയില്‍ ഡൊമനിക്ക്, രാജീവ്, പീറ്റര്‍, ജോഷി എന്നീ ഫാം നടത്തിപ്പുകാരായ ഫ്രണ്ട്സ് കുര്യന്‍ എന്ന പഴയകാല സുഹൃത്തിനെ കണ്ടുമുട്ടുന്നു. തന്‍റെ കയ്യിലുള്ള ഷിമോഗയിലെ തോട്ടവും ബംഗ്ലാവും വിറ്റ് സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് കുര്യന്‍.
അതിനാല്‍ തന്നെ ഈ സുഹൃത്തുക്കളെ ഷിമോഹയില്‍ എത്തിക്കാനും, സ്ഥലം വില്‍ക്കാനും കുര്യന്‍ ശ്രമിക്കുന്നു. അതിനിടയില്‍ അപ്രതീക്ഷിത അതിഥിയായി ഇരുമ്പന്‍ എന്ന ഇവരുടെ പഴയ കോളേജ് സഹപാഠിയും കയറിവരുന്നു. വളരെ സങ്കീര്‍ണ്ണതയിലേക്കും എന്നാല്‍ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയിലേക്കുമാണ് കഥ വികസിക്കുന്നത്.
മധ്യവയസില്‍ എത്തിയിട്ടും, ആഘോഷത്തിന്‍റെ പോരട്ടാത്തിന്‍റെ മൂഡ് ഒരിക്കലും കളയാത്ത രീതിയില്‍ കുര്യനായും ഇരുമ്പനായും ബാബു രാജും, ചെമ്പന്‍ വിനോദും മികച്ച അഭിനയം കാഴ്ച വയ്ക്കുന്നുണ്ട് പടത്തില്‍. മറ്റ് അഭിനേതാക്കളും മികച്ച് നില്‍ക്കുന്നു. ചിത്രത്തില്‍ തീര്‍ത്തും സര്‍പ്രൈസായി ചില വില്ലന്മാര്‍ ഉണ്ട് അത് ശരിക്കും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കും.
ചിത്രത്തിന്‍റെ മറ്റ് മേഖലകളെ പറയുമ്പോള്‍ സംഘടന രംഗങ്ങള്‍ മനോഹരമായി തന്നെ ഒരുക്കിയിട്ടുണ്ട്. ചെമ്പന്‍ വിനോദിന്‍റെ സംഘടന രംഗങ്ങള്‍ മനോഹരമായി തന്നെ ഒരുക്കിയിട്ടുണ്ട് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ച രാജശേഖരൻ. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം രാത്രിയും കാടും ഹൈറൈഞ്ചിന്‍റെ മനോഹരീതയും മികച്ച അനുഭവം തന്നെയാണ് നല്‍കുന്നത്.
ലോക സിനിമ ജാലകം എന്നും മലയാളിക്ക് മുന്നില്‍ തുറന്നിരിക്കുകയാണ്. മികച്ച ആക്ഷന്‍ ത്രില്ലറുകള്‍ നാം കാണാറുണ്ട്. അത്തരത്തില്‍ മലയാളത്തില്‍ പ്രേക്ഷകന് ആസ്വദിക്കാന്‍ കഴിയുന്ന കാലത്തിന്‍റെയും ഒരു വിദേശ ചിത്രമെന്ന് തോന്നും രീതിയില്‍ ചേരുവകള്‍ ചേര്‍ത്ത നല്ല ചിത്രമാണ് "നല്ല നിലാവുള്ള രാത്രി". ആദ്യത്തെ ചിത്രത്തില്‍ ധൈര്യമായി ഒരു പരീക്ഷണം തന്നെയാണ് മർഫി ദേവസ്സി നടത്തിയിരിക്കുന്നത്.
'ബാബുരാജ് ഗുരുതരാവസ്ഥയിലെന്ന് വ്യാജ റിപ്പോര്‍ട്ട്', വീഡിയോയുമായി നടൻ, ഗംഭീര മറുപടിയെന്ന് ആരാധകര്‍
"നല്ല നിലാവുള്ള രാത്രി" സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം