ചിരിനിറച്ച കൊച്ചു ഫണ്‍ ത്രില്ലര്‍; ​'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' റിവ്യു

ടൈറ്റിൽ റോളിൽ അഭിനയിച്ചിരിക്കുന്നത് അബുസലിം ആണ്.

malayalam film gangs of sukumara kurup review

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടുന്ന ചില സിനിമകളുണ്ട്. വ്യത്യസ്തമായ പേരുകളോ ഡയലോ​ഗുകളോ ഒക്കെ ആകാം അതിന് കാരണം. അത്തരത്തിലൊരു ചിത്രമാണ് ​'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'. പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥയാണോ ഇതെന്നാകും ഒരുപക്ഷേ പ്രേക്ഷക ചോദ്യങ്ങൾ. എന്നാൽ അല്ല. റാമ്പോ സുകുമാരക്കുറിപ്പിന്റെയും സംഘത്തിന്റെ കഥയാണ് ഈ ചിത്രം. 

റാമ്പോ സുകുമാരക്കുറിപ്പ്, മുജീബ്, സുഗതൻ, മറ്റുമ്മൽ പോൾ തുടങ്ങിയവരാണ് ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറിപ്പിലെ പ്രധാന കഥാപാത്രങ്ങൾ. തിരുവനന്തപുരം ബേയ്സ് ചെയ്തുള്ള സിനി കോഫീ ഷോപ്പാണ് ചിത്രത്തിലെ പ്രധാനയിടം. ഈ കോഫീ ഷോപ്പിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. തന്റെ അച്ഛനെ പറ്റിച്ച് സ്വത്തുക്കൾ തട്ടിയെടുത്തയാളെ കണ്ടുപിടിക്കാനായി തലസ്ഥാന ന​ഗരിയിൽ എത്തിയ ആളാണ് കഥാനായകൻ മുജീബ്. ഇയാൾ ജോലിക്ക് എത്തുന്നതാകട്ടെ ആരും കയറാത്ത, കടക്കെണിയിൽ മുന്നോട്ടു പോകുന്ന കോഫീ ഷോപ്പിലും. അഞ്ചോളം പേരടങ്ങുന്ന ഇവരുടെ ​ഗ്യാങ് അപ്രതീക്ഷിതമായി ഒരു സംഭവത്തിൽ പെടുന്നതും അതിന് പിന്നാലെയുള്ള പരക്കം പാച്ചിലും പ്രശ്ന പരിഹാരവും ഒക്കെയാണ് ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറിപ്പിന്റെ പ്രമേയം. 

ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് ആണ് മുജീബ് എന്ന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഒപ്പം ധാരാളം പുതുമുഖങ്ങളെയും സംവിധായകൻ ഷെബി ചൗഘട്ട് ചിത്രത്തിൽ അണിനിരത്തിയിരിക്കുന്നു. 

കിരൺ അബ്ബാവരത്തിന്റെ പിരീഡ് ത്രില്ലർ 'ക'; മലയാളം പതിപ്പ് എത്തിക്കാൻ ദുൽഖർ സൽമാൻ

അബുസലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, സൂര്യ കൃഷ്, എബിൻ ബിനോ, ദിനേശ് പണിക്കർ, ഇനിയ, പൂജ മോഹൻരാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് വി ആർ ബാലഗോപാലാണ്. ടൈറ്റിൽ റോളിൽ അഭിനയിച്ചിരിക്കുന്നത് അബുസലിം ആണ്. രജീഷ് രാമൻ ചായഗ്രഹണവും സുജിത് സഹദേവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ എസ് മുരുകൻ ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios