Madhuram review : കാഴ്ച്ചക്കാരുടെ മനസുനിറയ്ക്കുന്ന 'മധുരം' : റിവ്യു

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മധുരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Madhuram movie review

ജൂൺ എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് അഹമദ് കബീർ (Ahammed Khabeer.) ഒരു ഫീൽ ഗുഡ് സിനിമ എന്നതിനുമപ്പുറം പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്ന കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. ജൂണിന് ശേഷം അടുത്ത ചിത്രവും ആയി സംവിധായകൻ എത്തുമ്പോൾ പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നുവോ ആ പ്രതീക്ഷകൾക്ക് ഒപ്പം സഞ്ചരിക്കുന്ന മനോഹരമായ ചിത്രമാണ് 'മധുരം' (madhuram ) . ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മധുരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Madhuram movie review

കാണെക്കാണെ, തിങ്കളാഴ്ച നിശ്ചയം, ചുരുളി എന്നീ ചിത്രങ്ങൾക്ക് ശേഷം സോണി ലിവിലൂടെ നേരിട്ട് റിലീസ് ചെയ്തിരിക്കുന്ന മലയാള ചിത്രം കൂടിയാണ് 'മധുരം'.ജോജു ജോർജ്ജ്, ഇന്ദ്രൻസ്, അർജ്ജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.  നമ്മൾ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളതോ, അല്ലെങ്കിൽ കണ്ടിട്ടും കേട്ടിട്ടുമുള്ള ചില കാര്യങ്ങളാണ് ഈ ചിത്രം പങ്കുവെയ്ക്കുന്നത്. അതിനാൽ തന്നെ പ്രേക്ഷകനൊപ്പമാണ് ചിത്രം സഞ്ചരിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും  അപരിചിതരായ മനുഷ്യർ പരസ്പരം സംസാരിച്ച് തുടങ്ങിയാൽ അവർക്കിടയിൽ ഒരു ആത്മബന്ധം ഉണ്ടാകും. ആ ആത്മബന്ധത്തിലൂടെ കഥ പറഞ്ഞാണ് 'മധുരം' സഞ്ചരിക്കുന്നത്.  ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പെഷ്യൻസിനു ബൈസ്റ്റാൻഡേർസ് ആയി വരുന്ന കുറച്ചു ആളുകളുടെയും അവരുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങളും ഒക്കെ ആണ് ചിത്രം. അതെല്ലാം കാണുന്ന പ്രേക്ഷകന് ഒരിറ്റുപോലും  ബോർ അടിപ്പിക്കാതെ വളരെ രസകരമായി പറയുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.  ആശുപത്രി പരിസരത്തിലൂടെ കഥ പറഞ്ഞ് പോവുന്നതിനാൽ തന്നെ  റിയലസ്റ്റിക്കായ അവതരണത്തിലൂടെയാണ് ആദ്യവസാനം വരെ ചിത്രം സഞ്ചരിക്കുന്നത്. വൈകാരികമായൊരു സമീപനമാണ് കഥ പറച്ചിലിൽ ഉടനീളം സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ  ചിത്രത്തിൽ ചെറിയ റോളുകളിൽ വന്നുപോവുന്ന കഥാപാത്രങ്ങൾ വരെ പ്രേക്ഷകരുമായി ഇമോഷണലി കണക്റ്റാവുന്നുണ്ട്. 

Madhuram movie review

അഭിനയ ശൈലി കൊണ്ട് ജോജു ജോർജ്ജും ഇന്ദ്രൻസും വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. കഥയുടെ മർമ്മമായുള്ളത് ജോജു ജോർജ്ജ് അവതരിപ്പിക്കുന്നസാബുവിന്റെയും ശ്രുതി രാമചന്ദ്രൻ അവതരിപ്പിക്കുന്ന  ചിത്രയുടെയും പ്രണയമാണ്.  കണ്ട് മടുത്ത പൈങ്കിളി പ്രണയത്തിനുമപ്പുറം കഥയും കഥാപരിസരവും എന്ത് ആവശ്യപ്പെടുന്നോ ആ തരത്തിൽ ഇഴകി ചേരുന്ന പ്രണയമാണ് ചിത്രത്തിലുടനീളം. ജോജു-ശ്രുതി ജോഡികളുടെ പ്രകടനം ആ പ്രണയകഥയെ കൂടുതൽ മധുരമുളളതാക്കുന്നു. രവി എന്ന കഥാപാത്രമായി എത്തുന്ന ഇന്ദ്രൻസ് സംഭാഷണങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും കാഴ്ച്ചക്കാരനൊപ്പമാണ് സഞ്ചരിക്കുന്നത്. പറഞ്ഞ് പോവുന്ന പ്രണയത്തിലെ നായകനായി ഇന്ദ്രൻസ് എത്തുമ്പോൾ വല്ലാത്ത ഭംഗിയാണ് ആ ഫ്രെയിംമുകളിലുടനീളം കാണുവാൻ സാധിച്ചത്. രവിയെന്ന കഥാപാത്രത്തെ സിനിമയുടെ അവിഭാജ്യ ഘടകമായി അടയാളപ്പെടുത്തുന്നതും ഈ പ്രകടനം തന്നെയാണ്. അർജ്ജുൻ അശോകൻ, നിഖില വിമൽ , ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി അടക്കമുള്ള താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്.  അപരിചിതർക്കിടയിൽ രൂപപ്പെടുന്ന കൂട്ടുകെട്ടും, പ്രണയവും ,പ്രതിസന്ധികളെ നേരിടാനുള്ള മനസും എല്ലാം  പലതരത്തിൽ ചിത്രത്തിലൂടെ കടന്ന് വരുമ്പോഴും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ കൈയ്യടി അർഹിക്കുന്നു.Madhuram movie review

ഇത്രയേറെ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് ഒരു കണക്ട് ഉണ്ടാക്കുന്നതിൽ സിനിമയുടെ തിരക്കഥയും പശ്ചാത്തലസംഗീതവും ക്യാമറയും വഹിച്ച പങ്ക് ചെറുതല്ല. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ‘മധുര’ത്തിന്റെ നല്ലൊരു പങ്ക് സീനുകളും ഹോസ്പിറ്റൽ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ്. ആവർത്തനവിരസതയുണ്ടാക്കാതെ ജിതിന്‍ സ്റ്റാനിസ്ലാസ് ഒരുക്കിയ ദൃശ്യങ്ങൾ നിറവുള്ള കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൽ വഹാബ് ഒരുക്കിയ സംഗീതം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്.  ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്. കുടുംബത്തോടൊപ്പം കണ്ടിരിക്കേണ്ട കാഴ്ച്ചാനുഭവം പകരുന്ന ഒരു കൊച്ചു ചിത്രം തന്നെയാണ്  "മധുരം".

 

Latest Videos
Follow Us:
Download App:
  • android
  • ios