ആഘോഷിക്കാൻ ഒരു ലൗ ആക്ഷന്‍ ഡ്രാമ- റിവ്യു

നിവിൻ പോളി നായകനായി എത്തിയ  ലൗ ആക്ഷന്‍ ഡ്രാമ എന്ന സിനിമയുടെ റിവ്യു.

Love action drama review

ആഘോഷഛായയില്‍ നിവിൻ പോളി തിയേറ്ററുകളില്‍ എത്താതിരുന്നിട്ട് കുറച്ചുനാളായി. നിവിൻ പോളിയെ ആരാധകര്‍ കയ്യടിപ്പിച്ച് പ്രോത്സാഹിപ്പിച്ചതുകൂട്ടുള്ള കഥാപാത്രങ്ങളും. ആളെക്കൂട്ടുന്ന നിവിൻ പോളി ചിത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ. 'സെലിബ്രേഷൻ കാലത്ത്' കയ്യടി സ്വന്തമാക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്നെ ലൗ ആക്ഷന്‍ ഡ്രാമയും. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാനസംരഭം ഒരുങ്ങിയിരിക്കുന്നത് അങ്ങനെ ഒരു അവധിക്കാലത്തെ പ്രേക്ഷകരെ കൃത്യമായി മുന്നില്‍ക്കണ്ടിട്ടുതന്നെയാണ്.Love action drama review

നിവിൻ പോളി മുമ്പ് കസറിയ തരത്തിലുള്ള കഥാപാത്രം തന്നെയാണ് ദിനേശനും. വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസൻ കഥാപാത്രത്തിന്റെ പേര് കടംകൊണ്ട ദിനേശനെ കുറിച്ച് പറയേണ്ടതില്ലോ, പക്കാ അലസനാണ്. ഏറെക്കാലത്തിനു ശേഷം മലയാളത്തിലേക്ക് എത്തിയ നയൻതാര ശോഭയായും എത്തുന്നു. കേരളത്തില്‍ സുഹൃത്തിന്റെ ഒരു കല്യാണത്തിനു വന്ന ശോഭയെ കണ്ടതുമുതലാണ് ദിനേശന്റെ മാറ്റം. ട്രെയിലറില്‍ പറയുന്നതുപോലെ തന്നെ ഒരു കല്യാണം കഴിച്ചാലോയെന്ന് ആലോചിക്കുവാ? ആ ആലോചന ദിനേശനെ ശോഭയുള്ള ചെന്നൈയിലേക്ക് എത്തിക്കുന്നു. പിന്നീട് ദിനേശനും നിവിൻ പോളിയും തമ്മില്‍ പ്രണയത്തിലാകുമോ അത് വിവാഹത്തിലേക്ക് എത്തുമോ എന്നതാണ് ചോദ്യം.Love action drama review

നയൻ‌താരയുടെ ശോഭയുമായിട്ടുള്ള പ്രണയകഥയും അവർക്കിടയിലുണ്ടാകുന്ന പ്രശ്‍നങ്ങളും തന്നെയാണ് ചിത്രം പറയുന്നത്. കോമഡി നമ്പറുകളിലൂടെയാണ് ചിത്രം തുടക്കം മുതല്‍ ഒടുക്കം വരെ. ചിരിപ്പിക്കാൻ നിവിനൊപ്പം സാഗറായിട്ടുള്ള അജു വര്‍ഗീസ് ആണ്. ചിരിനമ്പറുകള്‍ ചിലത് പഴകിയതെങ്കിലും ആഘോഷക്കാഴ്‍ചയില്‍ അത് രസംകൊല്ലിയാകില്ല.Love action drama review

നിറഞ്ഞുനില്‍ക്കുന്ന നിവിൻ പോളിയുടെ മാനറിസങ്ങളിലാണ് ഫെസ്റ്റിവല്‍ സിനിമയെന്ന നിലയില്‍ ലൌ ആക്ഷൻ ഡ്രാമയുടെ ആസ്വാദനം. തുടക്കത്തില്‍പറഞ്ഞതുപോലെ അലസനും അല്‍പ്പസ്വല്‍പ്പം കുതന്ത്രങ്ങളുമായുള്ള ദിനേശൻ എന്ന ചെറുപ്പക്കാരനായി നിവിൻ പോളി കയ്യടി നേടുന്നു. ചടുലവും രസിപ്പിക്കുന്നതുമായ ഡയലോഗ് ഡെലിവറികളിലൂടെയും മുമ്പും കയ്യടി നേടിയ മാനറിസങ്ങളിലൂടെയുമാണ് നിവിൻ പോളി സിനിമയെ പ്രേക്ഷകനോട് അടുപ്പിക്കുന്നത്. നയൻതാര ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തുമ്പോള്‍ അവരുടെ സ്ക്രീൻ പ്രസൻസ് ആണ് സിനിമയ്‍ക്ക് ഗുണം ചെയ്യുന്നത്.

Love action drama review

ആദ്യ സിനിമ പ്രേക്ഷകന് ഇഷ്‍ടപ്പെടുംവിധം ഒരുക്കാനായിടത്താണ് ധ്യാൻ ശ്രീനിവാസന് കയ്യടി. പക്ഷേ ആഖ്യാനത്തിലെ ചടലുതയ്‍ക്കൊപ്പം തിരക്കഥ എത്തുന്നില്ലെന്നതാണ് പോരായ്‍മ. സംഗീതവും ക്യാമറയും സിനിമയുടെ കഥാഗതിക്ക് ചേര്‍ന്നു നില്‍ക്കുന്നു. ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‍നര്‍ തന്നെയാണ് ലൌ ആക്ഷൻ ഡ്രാമ.

Latest Videos
Follow Us:
Download App:
  • android
  • ios