സച്ചിന്‍ വീണ്ടും മയക്കുമരുന്ന് കൂട്ടുകെട്ടിലേക്കോ : കുടുംബവിളക്ക് റിവ്യു
സുമിത്രയേയും, രോഹിത്തിനേയും കൊല്ലാന്‍ ശ്രമിച്ച സിദ്ധാര്‍ത്ഥിനോട്, മറ്റ് കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ദേഷ്യമുണ്ടെങ്കിലും, അച്ഛന്റെ സ്ഥാനത്തുനിന്ന് മകളുടെ വിവാഹം നടത്തിക്കൊടുക്കേണ്ടത് സിദ്ധാര്‍ത്ഥാണല്ലോ എന്നാണ് എല്ലാവരും പറയുന്നത്.
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം എന്നതാണ് ജനപ്രിയ പരമ്പര കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്കുള്ള താല്‍പര്യം. വളര്‍ച്ചയുടേതായ ഘട്ടങ്ങള്‍ക്കിടെ സുമിത്രയ്ക്ക് പല പ്രശ്‌നങ്ങളിലൂടെയും കടന്നുപോകേണ്ടതായി വരുന്നുണ്ട്. കുടുംബത്തിലും ബിസിനസ് രംഗത്തുമുള്ള പ്രശ്നങ്ങളെ എങ്ങനെയാണ് സുമിത്ര തരണം ചെയ്യുന്നത് എന്നതാണ് പ്രധാനമായും പരമ്പര പറയുന്നത്. സുമിത്രയ്ക്കും കുടുംബത്തിനും സംഭവിക്കുന്ന പ്രശ്‌നങ്ങളെല്ലാം പരമ്പരയെ ഓരോ നിമിഷവും ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നുണ്ട്. ഇപ്പോളിതാ മകളുടെ വിവാഹത്തിനൊരുങ്ങുകയാണ് സുമിത്ര.
എന്നാല്‍ വിവാഹം ചുമ്മാതങ്ങ് നടത്താന്‍ സാധിക്കില്ല എന്നതാണ് പുതിയ പ്രശ്‌നം. ഏതൊരു സംഭവം നടക്കണമെങ്കിലും എന്തെങ്കിലുമൊരു പ്രശ്‌നം മറികടക്കണം എന്ന സാധാരണ ഗതിയില്‍ പരമ്പരകളുടെ അടിസ്ഥാന സ്വഭാവമാണല്ലോ. എന്നാല്‍ ഇവിടെയത് ഒന്നിലധികം പ്രശ്‌നക്കുരുക്കിലേക്ക് നീങ്ങുകയാണ്. സുമിത്രയുടെ മകള്‍ ശീതളിന്റെ വിവാഹത്തിന് ആരെ അച്ഛന്റെ സ്ഥാനത്ത് നിര്‍ത്തുമെന്നതാണ് അതിലൊരു പ്രശ്‌നം. സുമിത്രയോട് വിവാഹമോചനം വാങ്ങിയ സിദ്ധാര്‍ത്ഥിനെ നിര്‍ത്തുമോ, അതോ സുമിത്രയുടെ ഇപ്പോഴത്തെ ഭര്‍ത്താവായ രോഹിത്തിനെ നിര്‍ത്തുമോ എന്നാണ് പ്രേക്ഷകര്‍ ചിന്തിക്കുന്നത്.
സുമിത്രയേയും, രോഹിത്തിനേയും കൊല്ലാന്‍ ശ്രമിച്ച സിദ്ധാര്‍ത്ഥിനോട്, മറ്റ് കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ദേഷ്യമുണ്ടെങ്കിലും, അച്ഛന്റെ സ്ഥാനത്തുനിന്ന് മകളുടെ വിവാഹം നടത്തിക്കൊടുക്കേണ്ടത് സിദ്ധാര്‍ത്ഥാണല്ലോ എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ സച്ചിന്റെ വീടുകാണല്‍ ചടങ്ങിലേക്കുപോലു ക്ഷണിക്കപ്പെടാത്ത സിദ്ധാര്‍ത്ഥിനെ സുമിത്രയും മറ്റും വിവാഹത്തിന് ണിക്കുമോ. കുട്ടിയുടെ ശരിക്കുള്ള അച്ഛനെ ക്ഷണിക്കാത്തത് യോജിക്കാന്‍ കഴിയുന്നതല്ലായെന്നാണ് സിദ്ധാര്‍ത്ഥിന്റെ അമ്മകൂടിയായ സരസ്വതി സുമിത്രയോട് പറയുന്നത്. അതുതന്നെ പ്രതീഷിനോട് സഞ്ജന ചോദിക്കുന്നുമുണ്ട്.
എന്നാല്‍ ഇങ്ങനെയെല്ലാം ആഘോഷമാക്കി നടക്കുന്ന പെണ്ണുകാണലും, വീടുകാണലിനും ശേഷം വിവാഹം നടക്കുമോ എന്നതാണ് പരമ്പരയിലെ അടുത്ത ആശങ്ക. മുന്നേയൊരു മയക്കുമരുന്ന് കേസില്‍ പൊലീസ് പിടിച്ച ആളാണ് ശീതളിനെ വിവാഹം കഴിക്കാനൊരുങ്ങുന്ന സച്ചിന്‍. എന്നാല്‍ അതൊരു തെറ്റിദ്ധാരണയുടെ ഭാഗമാണെന്ന് മനസ്സിലാക്കിയ പൊലീസ് കേസ് ഒഴിവാക്കുകയും, ശതളിന്റെ വീട്ടുകാര്‍ അതെല്ലാം മറക്കാന്‍ തുടങ്ങുകയും ആയിരുന്നു.
ഹോസ്പിറ്റലിലെ ജോലി കിട്ടിയതില്‍പിന്നെ വളരെ ഹാപ്പിയായാണ് സച്ചിനും മുന്നോട്ട് പോയിരുന്നത്. എന്നാല്‍ സച്ചിനൊപ്പം ജയിലില്‍ ആകുകയും, ശിക്ഷ കിട്ടുകയും ചെയ്ത കൂട്ടുകാര്‍ പരോളില്‍ ഇറങ്ങിയത് പെട്ടന്നായിരുന്നു. തിരികെയെത്തിയ കൂട്ടുകാര്‍ പറയുന്നത്, ഹോസ്പിറ്റല്‍ മുഖാന്തിരം നമുക്ക് പുതിയ ബിസിനസ് പ്ലാന്‍ ചെയ്യണം എന്നാണ്. തങ്ങള്‍ അകത്തായപ്പോഴേക്കും സച്ചിന്‍ സെറ്റപ്പായി എന്ന് തോന്നിയതും കൂട്ടുകാരുടെ സമനില തെറ്റിച്ചിട്ടുണ്ട്. കുടുംബവിളക്കിലിനി വിവാഹം നടക്കുമോ, മറ്റെന്തെങ്കിലും നടക്കുമോ എന്ന് വരും എപ്പിസോഡുകളിലൂടെ തന്നെ അറിയണം.
'കുടുംബവിളക്ക്' അടുത്ത വിവാഹത്തിന് ഒരുങ്ങുന്നു, സീരിയല്‍ റിവ്യു
'പ്രതീഷ്' ഇനി പിന്നണിഗാന രംഗത്തേക്ക്; 'കുടുംബവിളക്ക്' റിവ്യൂ