സിദ്ധുവിന്‍റെയും സരസ്വതിയുടേയും കള്ളക്കളി കയ്യോടെ പിടിച്ച് പൂജ : കുടുംബവിളക്ക് റിവ്യു
വിവാഹം കഴിഞ്ഞവരുടെ സന്തോഷങ്ങളും, വീട്ടില്‍ നിന്നും ഒരാള്‍ കുറഞ്ഞതിന്റെ പരിഭവങ്ങളുമെല്ലാമായി മുന്നോട്ട് പോകുന്നതിനിടെ ചില സംഭവങ്ങള്‍ നടന്നിരിക്കുകയാണിപ്പോള്‍.
പ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബവിളക്ക് സച്ചിന്‍-ശീതള്‍ വിവാഹത്തോടെ വലിയ പ്രകമ്പനങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോകുകയായിരുന്നു. വിവാഹം കഴിഞ്ഞവരുടെ സന്തോഷങ്ങളും, വീട്ടില്‍ നിന്നും ഒരാള്‍ കുറഞ്ഞതിന്റെ പരിഭവങ്ങളുമെല്ലാമായി മുന്നോട്ട് പോകുന്നതിനിടെ ചില സംഭവങ്ങള്‍ നടന്നിരിക്കുകയാണിപ്പോള്‍. സച്ചിനും ശീതളും വീട്ടിലേക്ക് വന്നതിന്റെ ആഘോഷങ്ങള്‍ വീട്ടില്‍ നടക്കുന്നതിനിടെ സരസ്വതിയും സിദ്ധാര്‍ത്ഥും പല കുരുട്ട് പ്ലാനുകളും നെയ്തിരുന്നു എന്ന് പ്രേക്ഷകര്‍ അറിയുന്നത് ഏറ്റവും പുതിയ എപ്പിസോഡിലൂടെയാണ്.
വീട്ടിലെ തിരക്കിനിടയില്‍ സരസ്വതി, വീട്ടില്‍നിന്നും സിദ്ധാര്‍ത്ഥിന്റെ അടുത്തേക്ക് എത്തുന്നു. സുമിത്രയുടെ പേരിലേക്ക് തന്റെ അച്ഛന്‍ സ്വത്ത് മാറ്റിയെഴുതിയതിന് കേസിന് പോയിരിക്കുന്ന സിദ്ധാര്‍ത്ഥിന്, ശ്രീനിലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കുറച്ച് വസ്തു സംബന്ധമായ ഡോക്യുമെന്റ്‌സ് വേണം എന്നാണ് സിദ്ധു സരസ്വതിയോട് പറയുന്നത്.
കേസ് ഒന്ന് സ്‌ട്രോംഗ് ആക്കാനാണ് ഡോക്യുമെന്റുകളെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ശ്രീനിലയം വീട് എങ്ങനെയെങ്കിലും തന്റെ പേരിലേക്ക് മാറ്റിയെഴുതിക്കാനാണ് സിദ്ധാര്‍ത്ഥ് ശ്രമിക്കുന്നത്. ഡോക്യുമെന്റ്‌സ് അമ്മ എങ്ങനെയെങ്കിലും ഒന്ന് മോഷ്ടിച്ച് തരണം എന്നാണ് സിദ്ധാര്‍ത്ഥ് അമ്മയോട് പറയുന്നത്. സച്ചിനും ശീതളും വിരുന്നും കഴിഞ്ഞ് മടങ്ങാനുള്ള സമയത്താണ് വേദിക അങ്ങോട്ടേക്ക് വരുന്നത്. ഇരുവരേയും വീട്ടിലേക്ക് ക്ഷണിക്കാനാണ് വേദിക അങ്ങോട്ടേക്ക് വരുന്നത്, സമയപ്രശ്‌നം പറഞ്ഞ് സച്ചിനും ശീതളും, ആ ക്ഷണം പിന്നത്തേക്ക് മാറ്റി വയ്ക്കാന്‍ ശ്രമിച്ചെങ്കിലും വന്നിട്ടേ പോകാവും എന്ന് വേദിക പറയുന്നത്.
മടങ്ങാനൊരുങ്ങുമ്പോഴാണ് വേദിക വാതിലിനടുത്ത് തല കറങ്ങി വീഴുന്നതും, മെഡിക്കല്‍ ഫീല്‍ഡിലുള്ള സച്ചിന്‍ വേദികയെ പരിശോധിക്കുന്നതെല്ലാം. എന്താണ് വേദികയ്ക്ക് സംഭവിച്ചതെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ഹോസ്പിറ്റലില്‍ പോകാന്‍ പറഞ്ഞിട്ട് വേദിക പോകുന്നുമില്ല. വേദിക പറഞ്ഞതുകൊണ്ട് സച്ചിനും ശീതളും സിദ്ധുവിന്റെ അടുത്തേക്ക് പോകുന്നുമുണ്ട്.
പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍, വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത്, സരസ്വതി സിദ്ധാര്‍ത്ഥിന് ഷെല്‍ഫിന്റെ ചാവി നല്‍കുകയാണ്. ആരും വീട്ടില്‍ ഇല്ലാത്തത് നന്നായെന്നും പറഞ്ഞ് ഇരുവരും കൂടെ ആധാരവും മറ്റും മോഷ്ടിക്കുമ്പോള്‍, അതെല്ലാം മാറിനിന്ന് പൂജ കേള്‍ക്കുന്നുണ്ടായിരുന്നു. പേപ്പറുകളെല്ലാം പെറുക്കി സിദ്ധാര്‍ത്ഥ് മടങ്ങാന്‍ ശ്രമിക്കുമ്പോള്‍, എല്ലാം ശരിയാക്കി വീട് മോന്റെ പേരിലേക്ക് പെട്ടന്ന് മാറ്റണമെന്നാണ് സരസ്വതി പറയുന്നത്.
എന്നാല്‍ ഇതെല്ലാം പൂജ കയ്യോടെ മൊബൈലില്‍ പകര്‍ത്തിക്കഴിഞ്ഞിരുന്നു. സിദ്ധാര്‍ത്ഥ് പോയ ശേഷം, വീഡിയോ സരസ്വതിയെ കാണിച്ച് പൂജ വിരട്ടുകയും ചെയ്തു. വിരട്ടേണ്ട താമസം സരസ്വതി നേരെ സിദ്ധാര്‍ത്ഥിനടുത്തുചെന്ന് പറഞ്ഞ് എല്ലാ ഡോക്യുമെന്റ്‌സും തിരികെ വാങ്ങിക്കൊണ്ടു വരികയായിരുന്നു. ശേഷം വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പൂജയോട് സരസ്വതി പറഞ്ഞെങ്കിലും, നിങ്ങളുടെ സ്വഭാവം മാറ്റിയാലേ താനിത് ഡിലീറ്റ് ചെയ്യൂവെന്നാണ് പൂജ പറയുന്നത്.
'സിദ്ധാര്‍ഥി'ന്റെ സാന്നിദ്ധ്യത്തില്‍ 'സച്ചിന്‍'- 'ശീതള്‍' വിവാഹം നടന്നു, 'കുടുംബവിളക്കിന്റെ' റിവ്യു
കല്ല്യാണത്തലേന്ന് സച്ചിൻ പൊലീസ് കസ്റ്റഡിയിൽ : കുടുംബവിളക്ക് റിവ്യൂ