കേരള മനഃസാക്ഷിയെ നടുക്കിയ സംഭവം; കൊമ്പുകോര്‍ത്ത് ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും, ഒരുമ്പെട്ടവന്‍ റിവ്യു
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരുവരുടെ ഭാഗങ്ങൾ ഭംഗിയായി ചെയ്തുവച്ചിട്ടുണ്ട്. പ്രത്യേകിച്ച് ജാഫർ ഇടുക്കിയും ഇന്ദ്രൻസും.
സമീപകാല മലയാള സിനിമകളിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ ഇന്ദ്രൻസും ജാഫർ ഇടുക്കും ഒന്നിക്കുന്ന ചിത്രം. ഇതായിരുന്നു ഒരുമ്പെട്ടവൻ എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച പ്രധാനഘടനകം. കേരള മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലെത്തിയ ഫാമിലി എന്റർടെയ്നർ ആണ് പടം.
കൊല്ലൻ കേളു, പപ്പൻ, മിഴി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഫ്ലാഷ് ബാക്ക് എന്നോണമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ പ്രധാന കഥാപാത്രങ്ങൾ ആരാണെന്നും അവരുടെ ചുറ്റുപാടുകൾ എന്താണെന്നും പറഞ്ഞുവയ്ക്കുന്നുണ്ട് സിനിമ. കർക്കശക്കാരനായ കൊല്ലനാണ് കേളു. ആക്രപെറുക്കി ജീവിക്കുന്ന ആളാണ് പപ്പൻ. ഇയാളുടെ സഹോദരന്റെ മകളാണ് മിഴി. കേളുവും കൊല്ലനും ചെറിയൊരു തർക്കത്തിന്റെ പേരിൽ പ്രതികാരം ചെയ്യാൻ നടക്കുന്നവരാണ്. ഇതിനിടയിലാണ് മിഴി വരുന്നത്. ഒരു പ്രത്യേകത സാഹചര്യത്തിൽ മാതാപിതാക്കൾ നഷ്ടമായ മിഴിയെ തന്റെ വീട്ടിലേക്ക് പപ്പൻ കൊണ്ടുവരുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഒരുമ്പെട്ടവനിൽ എടുത്തു പറയേണ്ടുന്നൊരു കാര്യം പശ്ചാത്തല സംഗീതമാണ്. ഒരോ സന്ദർഭത്തിനും ഉചിതമായ രീതിയിൽ തന്നെ ഉണ്ണി നമ്പ്യാർ അത് നിർവഹിച്ചിട്ടുണ്ട്. പ്രേക്ഷക ഉള്ളം തൊടുന്നതാണ് ഓരോ ഗാനങ്ങളും. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാർ, ബേബി കശ്മീര എന്നിവർ അതിമനോഹരമായി തന്നെ ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരുവരുടെ ഭാഗങ്ങൾ ഭംഗിയായി ചെയ്തുവച്ചിട്ടുണ്ട്. പ്രത്യേകിച്ച് ജാഫർ ഇടുക്കിയും ഇന്ദ്രൻസും. സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എമ്മും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും.
പ്രൊജക്റ്റ് ഡിസൈനർ സുധീർ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ, കല ജീമോൻ എൻ എം, മേക്കപ്പ് സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടർ, എ ജി അജിത്കുമാർ, നൃത്തം ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, അസിസ്റ്റന്റ് ഡയറക്ടർസ് സുരേന്ദ്രൻ കാളിയത്, ജോബിൻസ്, ജിഷ്ണു രാധാകൃഷ്ണൻ, ഗോകുൽ പി ആർ, ദേവ പ്രയാഗ്, കിരൺ, പ്രൊഡക്ഷൻ മാനേജർ നിധീഷ്, പി ആർ ഒ- എ എസ് ദിനേശ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..