മോഹങ്ങളും അധികാരവും ബന്ധങ്ങളും കൂടിക്കലര്‍ന്ന ലിന്‍ഡ - റിവ്യൂ
2024-ലെ ടൊറന്‍റോ, ബെർലിന്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ലിന്‍ഡ എന്ന സ്പാനിഷ് സിനിമ, ഒരു സമ്പന്ന കുടുംബത്തിലെ ജോലിക്കാരിയായ ലിന്‍ഡയുടെ കഥ പറയുന്നു. മോഹം, അധികാരം, ബന്ധങ്ങൾ എന്നിവയെ പ്രമേയമാക്കി ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രം സാമൂഹിക വ്യവസ്ഥകളുടെ അസ്ഥിരത ചോദ്യം ചെയ്യുന്നു.
2024-ലെ ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച അർജന്‍റീനയില്‍ നിന്നുള്ള സ്പാനിഷ് സിനിമയാണ് ലിന്‍ഡ. പിന്നീട് ബെർലിന്‍ ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചു. ഇതിനകം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം 29മത് ഐഎഫ്എഫ്കെയില്‍ രാജ്യാന്തര മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. മരിയാന വെയ്ൻസ്റ്റൈൻ എന്ന സംവിധായികയുടെ ആദ്യചിത്രം എന്നാല്‍ വളരെ ആഴത്തിലുള്ള ഒരു സൈക്കോളജിക്കല്‍ കഥയാണ് പറയുന്നത്.
ബ്യൂണേസ് അയേര്‍സിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജോലിക്കാരിയായി എത്തുകയാണ് സിംഗിള്‍ മദറായ ലിന്‍ഡ. വിവാഹത്തിന്‍റെ 25ാം വാര്‍ഷികത്തിലേക്ക് കടന്ന ദമ്പതികളും അവരുടെ രണ്ട് മക്കളുമാണ് വീട്ടില്‍. കൌമരക്കാരനായ മകന്‍, യുവതിയായ മകളും. ഇവര്‍ക്കിടയിലേക്കാണ് ലിന്‍ഡ കടന്നുവരുന്നത്. ഇത് ആ കുടുംബത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും, സുന്ദരിയും ഒപ്പം ബോള്‍ഡുമായ ലിന്‍ഡ വീട്ടിലെ ഒരു അംഗവും തന്നോട് പ്രകടിപ്പിക്കുന്ന തൃഷ്ണയെ എങ്ങനെ നേരിടുന്നു എന്നതാണ് കഥ.
തീര്‍ത്തും ബോള്‍ഡായ ഒരു സിനിമ ശ്രമമാണ് ലിന്‍ഡ എന്ന് പറയാം. മോഹം, അധികാരം, ബന്ധങ്ങൾ എന്നിങ്ങനെ ഇന്നത്തെ സമൂഹത്തിന്‍റെ പ്രമേയങ്ങളിലേക്ക് കടന്നു ചെല്ലുന്ന സിനിമയാണ് ലിൻഡ. മരിയാന വെയ്ൻസ്റ്റൈൻ തന്‍റെ ആദ്യ ചിത്രത്തില്‍ തന്നെ ലോവര്‍ ക്ലാസിന്‍റെ ജീവിത പ്രതിസന്ധികളെ ഹൈക്ലാസ് ഫാമിലികളുടെ ഡൈമാക്സുമായി ചേര്‍ത്ത് വയ്ക്കുന്നു. യൂജീനിയ "ചൈന" സുവാരസ് ഹൃദ്യവും അവിസ്മരണീയമായ പ്രകടനം ലിന്‍ഡാ എന്ന റോളില്‍ കാഴ്ചവച്ചിട്ടുണ്ട്.
സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെയും, ചോയിസിന്‍റെയും അര്‍ത്ഥം തേടുന്ന മൂർച്ചയുള്ള സാമൂഹിക വ്യാഖ്യാനമാണ് അര്‍ജന്‍റീനയുടെ പാശ്ചത്തലത്തില്‍ സംവിധായിക ഇറോട്ടിക് ത്രില്ലര്‍ എന്ന നിലയില്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. എളുപ്പമുള്ള ഉത്തരങ്ങൾ തേടുന്നില്ല ലിൻഡ എന്ന കഥാപാത്രം, പകരം, ശക്തി നിരന്തരം മാറുകയും ആഗ്രഹം സങ്കീർണ്ണമാവുകയും സാമൂഹിക വ്യവസ്ഥകൾ അസ്ഥിരമായി അനുഭവപ്പെടുകയും ചെയ്യുന്ന ഒരു വെല്ലുവിളി നിറഞ്ഞ മാനസിക യാത്രയിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്നു.
സൂക്ഷ്മമായ വഴികളിൽ സസ്പെൻസ് നിർമ്മിക്കുന്നു സംവിധാന ശൈലിയാണ് ആദ്യചിത്രത്തില്‍ തന്നെ സംവിധായിക പുറത്തെടുക്കുന്നത്. അഭിനയ പ്രകടനങ്ങളും ദൃശ്യങ്ങളും തന്നെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നതും വൈകാരികമായി പിടിമുറുക്കുന്നതും ഈ സിനിമയുടെ യഥാർത്ഥ ശക്തി. ഈ പാക്കേജിംഗ് ലിൻഡയെ അവിസ്മരണീയവുമായ സിനിമാറ്റിക് അനുഭവമാക്കി മാറ്റുന്നു.
ചിത്രത്തിന്‍റെ പൊസറ്റീവ് ഘടകങ്ങളില്‍ ആദ്യത്തേത് ഗംഭീരമായ അഭിനയ പ്രകടനങ്ങളാണ്. പ്രത്യേകിച്ച് ടൈറ്റില്‍ റോള്‍ ചെയ്ത യൂജീനിയ "ചൈന" സുവാരസ്. ചിത്രത്തിന്‍റെ തീവ്രതയെ അത്രയും ആഴത്തിലാണ് മാർക്കോസ് ഹാസ്ട്രപ്പ് എന്ന ഛായഗ്രാഹകന്‍ പകര്‍ത്തിയിരിക്കുന്നത്. പ്രതീകാത്മകത ഏറെ നിറഞ്ഞ തിരക്കഥയും ഒരു ആഴമേറിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഒരു ഇറോട്ടിക് ത്രില്ലറായി അവതരിപ്പിച്ച അഖ്യാന രീതിയും ഗംഭീരമാണ്. എങ്കിലും സാമ്പ്രദായിക രീതിയെ പൊളിക്കാന്‍ പ്ലോട്ടില്‍ നടത്തിയ ശ്രമങ്ങള്‍ എത്രത്തോളം വിജയിച്ചു എന്ന സംശയവും ചിത്രം മൊത്തത്തില്‍ ഉയര്‍ത്തുന്നുണ്ട്.
ദ സബ്സ്റ്റൻസ്; രക്തവും മാംസവും ചിന്തുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ- റിവ്യു