'ഗര്‍ര്‍ര്‍' റിവ്യൂ - സിംഹക്കൂട്ടില്‍ ചിരി നിറച്ച രക്ഷാപ്രവര്‍ത്തനം
റെജി എന്ന യുവാവ് ജീവിതത്തിലെ ഒരു പ്രധാനഘട്ടത്തിലേക്ക് കടക്കാന്‍ പോകുന്നു. എന്നാല്‍ അവിടെ തോറ്റുപോയി എന്ന ധാരണയില്‍ അയാള്‍ മദ്യപിച്ച് മൃഗശാലയിലെ സിംഹക്കൂട്ടില്‍ ചാടുന്നു.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ചിത്രമാണ് ഗര്‍ര്‍ര്‍. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ഫണ്‍ റൈഡ് തന്നെയാണ്. മൃഗത്തെ മുഖ്യസ്ഥാനത്ത് നിര്‍ത്തുന്ന ചലച്ചിത്രങ്ങള്‍ മലയാളത്തില്‍ അപൂര്‍വ്വമായാണ് ഇറങ്ങാറ്. ഇത്തരത്തില്‍ ഒരു സിംഹമാണ് ഈ ചിത്രത്തെ കേന്ദ്രം. അതിനാല്‍ തന്നെ രസകരമായ ഏറെ മുഹൂര്‍ത്തങ്ങള്‍ ചിത്രം നല്‍കുന്നു.
റെജി എന്ന യുവാവ് ജീവിതത്തിലെ ഒരു പ്രധാനഘട്ടത്തിലേക്ക് കടക്കാന്‍ പോകുന്നു. എന്നാല്‍ അവിടെ തോറ്റുപോയി എന്ന ധാരണയില്‍ അയാള്‍ മദ്യപിച്ച് മൃഗശാലയിലെ സിംഹക്കൂട്ടില്‍ ചാടുന്നു. പിന്നീട് നടക്കുന്ന ഉദ്വോഗജനകമായ കാര്യങ്ങളാണ് ചിത്രം രസകരമായി അവതരിപ്പിക്കുന്നത്. താമശകളില്‍ സമൃദ്ധമായ ഒരു ചലച്ചിത്ര വിരുന്ന് തന്നെയാണ് ഗര്‍ര്‍ര്‍ എന്ന് പറയാം.
എസ്ര എന്ന ഹൊറര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചനയും അദ്ദേഹം തന്നെയാണ് നിര്‍വഹിക്കുന്നത്. മുന്‍ചിത്രത്തിന്‍റെ ആഖ്യാന ബാധ്യതകള്‍ ഒന്നും ഇല്ലാതെ പുതിയ തമാശ സോണ്‍ സൃഷ്ടിച്ച് പ്രേക്ഷകര്‍ക്ക് മികച്ചൊരു തീയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്നുണ്ട് സംവിധായകന്‍.
അതിനൊപ്പം തന്നെ ചിത്രത്തിലെ സിംഹത്തിന്‍റെ രംഗങ്ങള്‍ എടുത്തു പറയേണ്ട കാര്യമാണ്. ശരിക്കും സിംഹത്തെ ഉപയോഗിച്ച് തന്നെയാണ് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയിരുന്നു നേരത്തെ. ആഫ്രിക്കയില്‍ സിംഹത്തെ ചിത്രീകരിച്ച് അതിനെ ഒരു മൃഗശാലയിലെ രംഗത്തില്‍ പുനര്‍ അവതരിപ്പിച്ചത് ശരിക്കും പിഴവുകള്‍ ഇല്ലാത്ത ഒരു കാഴ്ച വിരുന്നായി പ്രേക്ഷകന് അനുഭവപ്പെടും. ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹത്തെയാണ് ഈ രംഗങ്ങളില്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നത്.
രണ്ട് തരത്തിലുള്ള പ്രണയങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഒന്ന് വിവാഹത്തിലേക്ക് എത്തുന്ന പ്രേമവും, വിവാഹത്തിന് ശേഷം ഇല്ലാതാകുന്ന പ്രേമവും ആണ്. ഒരു ഫണ്‍ ചിത്രമായിട്ടും കുഞ്ചാക്കോ ബോനന്‍ അനഘ, സുരാജ് വെഞ്ഞാറന്മൂട് ശ്രുതി രാമചന്ദ്രന്‍ കോംബോയിലൂടെ ഇത് നന്നായി തന്നെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. പ്രേമത്തിലെ ജാതി, മാധ്യമ മത്സരം ഇങ്ങനെ വിവിധ വിഷയങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നുണ്ട്.
ഗര്‍ര്‍ര്‍ന്റെ പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റാണ് നിര്‍വഹിക്കുന്നത്. ഇത് ചിത്രത്തിന്‍റെ കഥ ഗതിയെ ഉയര്‍ത്തി വയ്ക്കുന്നുണ്ട്. ഗാനങ്ങളില്‍ ഡോണ്‍ വിൻസെന്റിനൊപ്പം കൈലാസ് മേനോനും ടോണി ടാര്‍സും പങ്കാളിയാകുന്നുണ്ട്. ഇതിനകം ശ്രദ്ധേയമായ ഗാനങ്ങള്‍ ശരിക്കും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.
ഒരു മൃഗശാല പാശ്ചത്തലത്തിലുള്ള ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈന്‍ വളരെ പ്രധാനമാണ്. സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിംഹക്കൂട് അടക്കം വളരെ ഗംഭീരമായി തന്നെ ഒരുക്കിയിട്ടുണ്ട്. . ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജയേഷ് നായരാണ് ഈ ഡിപ്പാര്‍ട്ട്മെന്‍റും മികവ് പുലര്‍ത്തുന്നു.
ഫാമിലികളുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബന്‍ സുരാജുമായി കൂടിച്ചേര്‍ന്ന് വ്യത്യസ്തമായ ഒരു പേരില്‍ ചിത്രം ഇറക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാവുന്ന ചിരി മുഹൂര്‍ത്തങ്ങള്‍ ഏറെ ലഭിക്കുന്നുണ്ട് 'ഗര്‍ര്‍ര്‍' ല്‍.
അവസാന ഓവറില്‍ 'ബൗള്‍ഡ്' ആകുന്ന ശ്രീതു; ഈ പുറത്താവല്‍ എന്തുകൊണ്ട്? കാരണങ്ങള്‍
സൂക്ഷ്മദര്‍ശിനി ചിത്രീകരണം പുരോഗമിക്കുന്നു; സ്വിച്ചോണ്‍ ചടങ്ങ് വീഡിയോ പുറത്തുവിട്ടു