ആരാണ് ആ കൊലപാതകി? 'ഫോറന്‍സിക്' റിവ്യൂ

മലയാള ത്രില്ലര്‍ ചിത്രങ്ങളില്‍ പൊതുവെ ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഒന്ന് രണ്ട് സീനുകളില്‍ വന്ന് പോവുന്നവരായി മാത്രം കാണിക്കുന്നിടത്താണ് പൂര്‍ണമായും ഫോറന്‍സിക് സാധ്യതകളെ കൂട്ടിചേര്‍ത്ത് നവാഗതരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് ചിത്രം ഒരുക്കിയിരിക്കുന്നത്. 

forensic  movie review

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമായാണ് 'ഫോറന്‍സിക്' പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ പതിനാല് മിനിറ്റുളള ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്ന തരത്തിലുള്ള കഥ പറച്ചിലിലൂടെയാണ് മുന്നോട്ട് പോവുന്നത്. ത്രില്ലര്‍ ഗണത്തില്‍ വരുന്ന ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നോ അത്തരത്തിലുള്ള എല്ലാ ചേരുവകളും കൂട്ടിയിണക്കിയ സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം.

forensic  movie review

 

തിരുവനന്തപുരം നഗരത്തില്‍ നിന്ന് കുട്ടികളെ കാണാതാവുന്നതും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് കമ്മീഷണര്‍ റിതിക സേവ്യര്‍ ഐപിഎസും ടീം അംഗമായ സാമുവല്‍ ജോണ്‍ കാട്ടൂക്കാരനിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. റിതിക സേവ്യര്‍ ഐപിഎസായി മംമ്ത മോഹന്‍ദാസും സാമുവല്‍ ജോണ്‍ കാട്ടൂക്കാരനായി ടൊവിനോയും ചിത്രത്തിലെത്തുന്നു. മലയാള ത്രില്ലര്‍ ചിത്രങ്ങളില്‍ പൊതുവെ ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഒന്ന് രണ്ട് സീനുകളില്‍ വന്ന് പോവുന്നവരായി മാത്രം കാണിക്കുന്നിടത്താണ് പൂര്‍ണമായും ഫോറന്‍സിക് സാധ്യതകളെ കൂട്ടിചേര്‍ത്ത് നവാഗതരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒപ്പം കണ്ട് മടുത്ത സൈക്കോ കഥകളില്‍  നിന്ന് വ്യത്യസ്തമായി വിഷയത്തിലെ പുതുമയും കൈയ്യടി അര്‍ഹിക്കുന്നു.

forensic  movie review

 

'Psychopath crime doens't have any motives crime itself is its motive ' എന്ന വാചകത്തിലൂടെ തുടങ്ങുന്ന ചിത്രം ഗംഭീര ട്വിസ്റ്റുമായാണ് ആദ്യ പകുതി പിന്നിടുന്നത്.  ദുരൂഹമായ  കൊലപാകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്റെ കണ്ടെത്തെലിലൂടെയാണ് പിന്നീട് ചിത്രം മുന്നോട്ട് പോവുന്നത്. വിരലടയാളം, ഡി.എന്‍.എ ടെസ്റ്റ് തുടങ്ങിയവയുടെ അനന്തസാധ്യതകളെ പറ്റിയും ചിത്രം പറയുന്നു.

forensic  movie review

 

സ്‌ക്രിപ്റ്റിനെ അരക്കിട്ടുറപ്പിക്കുന്ന തരത്തിലുള്ള ജേക്‌സ് ബിജോയ്‌യുടെ പശ്ചാത്തല സംഗീതവും അഖില്‍ ജോര്‍ജിന്റെ ക്യാമറയും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഡാര്‍ക്ക് തീമിലുള്ള ഉദ്വേഗം നിറയ്ക്കുന്ന ഫ്രെയ്മുകള്‍ പ്രേക്ഷകരില്‍ ഭീതി നിറയ്ക്കുന്നുണ്ട്. ആഖ്യാനരീതിയും കഥാപാത്രങ്ങളുടെ പ്രകടനവും  സിനിമയ്ക്ക് ഒപ്പം പ്രേക്ഷകനെയും ആദ്യാവസാനം ഒപ്പം കൊണ്ടുപോവുന്നു. സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക, സഞ്ജന, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ്, തുടങ്ങിയ താരങ്ങളും അവരവരുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന സിനിമയാണ് 'ഫോറന്‍സിക്'. തൃപ്തികരമായ ഒരു കാഴ്ചാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios